Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി

14 NOVEMBER 2026 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍

അബിൻ വർക്കിക്ക് മറുപടിയുമായി ആറന്മുള മുൻ എംഎൽഎയും മുൻ മന്ത്രിയുമായ വീണാ ജോർജ്.   ‘നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ’ ​2016 ജൂലൈ മാസത്തിലെ ബജറ്റിൽ പ്രഖ്യാപിക്കുകയും, കിഫ്ബി (KIIFB) വഴി പണം അനുവദിച്ച് 2016 ഒക്ടോബറിൽ ഭരണാനുമതി നൽകുകയും, തുടർന്ന് സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി 2018-ൽ നിർമ്മാണം ആരംഭിക്കുകയും ചെയ്ത കോഴഞ്ചേരി പാലം, അതിനും ആറ് വർഷം മുൻപുള്ള ഭരണാനുമതിയിലാണ് നിർമ്മാണം ആരംഭിച്ചതെന്ന് അവകാശപ്പെടാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണ്! 2016 ൽ നിർമ്മാണം പോലും ആരംഭിച്ചിട്ടില്ലാതിരുന്ന ആഞ്ഞിലിമൂട്ടിൽ കടവ് പാലം, അതിനു മുൻപുള്ള എം.എൽ.എ പൂർത്തീകരിച്ചതാണെന്ന് പറയുന്നതും അതുപോലെതന്നെ മറ്റൊരു വിസ്മയമാണ്! രണ്ടു തവണ തോറ്റ് വീട്ടിൽ ഇരിക്കുന്ന (അതും ഒരേ വ്യക്തിയോട് തന്നെ) കോൺഗ്രസ് മുൻ MLA യോട് 'നുണ വീട്ടിൽ ഇരുത്തുമെന്നു' പറയാൻ ഒരു പോസ്റ്റ്‌ വേണ്ടിയിരുന്നില്ല.! 2016-ൽ ഞാൻ എം.എൽ.എ ആയി ചുമതലയേൽക്കുമ്പോൾ ആറന്മുള മണ്ഡലത്തിൽ പൂർത്തിയായതോ നിർമ്മാണത്തിലുള്ളതോ ആയ ഒരു പ്രൊജക്റ്റും ഉണ്ടായിരുന്നില്ല. വികസനവും ഇല്ല പ്രൊജക്റ്റും ഇല്ല എന്നതായിരുന്നു ആറന്മുള മണ്ഡലത്തിലെ സ്ഥിതി. കോഴഞ്ചേരി പാലത്തിനായി 2012-13 കാലഘട്ടത്തിൽ 2 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിൽ, ആ പദ്ധതിയിൽ നിങ്ങൾ എന്തുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയില്ല? തുടർന്നുള്ള നാല് വർഷക്കാലം അവിടെയൊരു കല്ലിടാൻ പോലും നിങ്ങൾക്ക് സാധിക്കാതെ പോയതെന്തുകൊണ്ടാണ്? 2014 ൽ ​39 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നുവെന്ന് പറയുന്നു. എന്നാൽ ആ തുക അനുവദിച്ചിരുന്നോ? എങ്കിൽ ആ തുക എവിടെ പോയി? അപ്പോൾ അതല്ല നിർമാണം സാധ്യമാക്കിയ ഭരണാനുമതി എന്ന് വ്യാജപ്രചരണം നടത്തുന്നവർക്കറിയാം. യഥാർത്ഥ ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നുണ്ട്; ആർക്കും അത് പരിശോധിക്കാവുന്നതാണ്. ഏതൊരു പദ്ധതിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ ഘടകം ഭരണാനുമതിയാണ്. കോഴഞ്ചേരി പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചത് 31-10-2016-നാണ്. ഈ ഭരണാനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ സാധ്യമാക്കിയത്. വി എസ് സർക്കാരിന്റെ കാലത്ത് ശ്രീ കെ സി ആർ എം എൽ എ ആയിരിക്കുമ്പോൾ പുതിയ പാലത്തിന് ടോക്കൺ അനുവദിച്ചിരുന്നു. പിന്നീട് 2012-13 ൽ, ബഹു . ധനമന്ത്രിയായിരുന്ന കെ എം മാണി സാറിനോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിക്ടർ ടി തോമസിന്റെ നേതൃത്വത്തിൽ (അന്നത്തെ പഞ്ചായത് പ്രസിഡന്റ് ആനിമ്മാമ, ഭരണ പ്രതിപക്ഷ മെമ്പർമാർ ഉൾപ്പടെ) ആവശ്യപ്പെട്ടതിന്റെ ഫലമായിട്ടാണ് അന്ന് ബഡ്ജറ്റിൽ കോഴഞ്ചേരി പാലം പരാമർശിച്ചത്. ​2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഞാൻ ശ്രീ. വിക്ടർ ടി. തോമസിന്റെ വസതിയിൽ പോയിരുന്നു. കോഴഞ്ചേരി പാലത്തിനായി അദ്ദേഹമുൾപ്പെടെയുള്ളവർ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് അന്ന് നേരിട്ട് ചോദിച്ചറിഞ്ഞു. (ഒരു ശുപാർശക്കത്ത് പോലും അക്കാലത്ത് ലഭിക്കാതിരുന്നതുൾപ്പെടെയുള്ള ഒട്ടേറെ അനുഭവങ്ങൾ അന്നത്തെ പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കുവെച്ചത് ഇന്നും ഓർക്കുന്നു.) ​ ​ഇനി, ഞാൻ പറഞ്ഞ കാര്യങ്ങൾ കൃത്യമായ രേഖകൾ സഹിതം ഇവിടെ ചേർക്കട്ടെ : ​1. 2016 ജൂലൈ മാസത്തിലെ സംസ്ഥാന ബജറ്റിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് കോഴഞ്ചേരിയിലെ പുതിയ പാലം പ്രഖ്യാപിച്ചത്. കോഴഞ്ചേരി പാലം ഉൾപ്പെടെ 1,475 കോടി രൂപയുടെ 68 പാലങ്ങളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. (2016 ജൂലൈ ബജറ്റ് രേഖയിൽ പേജ് 51-ൽ ക്രമനമ്പർ 58 ആയാണ് കോഴഞ്ചേരി പുതിയ പാലം ഉൾപ്പെടുത്തിയിരിക്കുന്നത്.) ​2. പുതിയ പാലം നിർമ്മിച്ചത് കിഫ്ബിയിൽ (KIIFB) നിന്ന് പണം അനുവദിച്ചാണ്. (കിഫ്ബി എന്ന സംവിധാനം 2016-ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണല്ലോ പ്രവർത്തനമാരംഭിക്കുന്നത്, 2012-13-ൽ അല്ലല്ലോ.) ​പ്രസ്തുത ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ​"Government have examined the proposal in detail and are pleased to accord Administrative Sanction for an amount of Rs.1435 Crore for the construction of 75 bridges mentioned in the list appended to this G.O. for availing funds under Kerala Infrastructure Investment Fund Board (KIIFB).” ​കാര്യങ്ങൾ തികച്ചും വ്യക്തമാണ്. ആവർത്തിച്ചു പറയട്ടെ—കിഫ്ബിയുടെ സാങ്കേതികാനുമതി ലഭിച്ചത് 2017-ലാണ്. ​പാലത്തിന്റെ നിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനും ചേർത്താണ് കിഫ്ബി ഫണ്ട് അനുവദിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കിഫ്ബി നിർദ്ദിഷ്ട തഹസിൽദാർക്ക് കൈമാറുകയും, ഭൂമി അളന്നു തിരിക്കൽ, കല്ലിടൽ, സാമൂഹിക ആഘാത പഠനം (Social Impact Study), ഗസറ്റ് വിജ്ഞാപനം തുടങ്ങിയ സുദീർഘമായ നിയമനടപടികൾ പൂർത്തിയാക്കി 2024 ജനുവരിയിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുകയും ചെയ്തു. (ഇതുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറുമാണ്.) ​2006-2011 കാലഘട്ടത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത്—അന്ന് ശ്രീ. കെ.സി.ആർ. എം.എൽ.എ ആയിരിക്കുമ്പോൾ—പണം അനുവദിച്ച ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന്റെ തുടർനടപടികളും രേഖാപരമായ പ്രവർത്തനങ്ങളും പിന്നീടുള്ള അഞ്ച് വർഷക്കാലം ഒട്ടും മുന്നോട്ട് പോയിരുന്നില്ല. ആ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പാലത്തിന്റെ ‘നിർമ്മാണോദ്ഘാടനം’ നിർവ്വഹിച്ചത് 10-02-2017 ൽ അന്നത്തെ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനാണ്. അന്നത്തെ ബഹു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി തോമസ് നിർമ്മാണ ഉത്‌ഘാടന ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. നിർമ്മാണം പൂർത്തീകരിച്ചത് 2019 ൽ ആണ്. ബഹുമാനപ്പെട്ട മന്ത്രി തന്നെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ 1. സംസ്ഥാന ബജറ്റ് 2016 ജൂലൈ (എൽഡിഎഫ് സർക്കാർ) പേജ് നമ്പർ 51 2, 3. കോഴഞ്ചേരി പുതിയ പാലത്തിന്റെ ഭരണാനുമതി(31-10-2016) 4- ആഞ്ഞിലിമൂട്ടിൽകടവ് പാലം നിർമ്മാണ നിർമ്മാണ ഉദ്ഘാടന ചടങ്ങിന്റെ തീയതി 10-02-2017.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (9 minutes ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (19 minutes ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (23 minutes ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (24 minutes ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (45 minutes ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (50 minutes ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (55 minutes ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (58 minutes ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (1 hour ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (1 hour ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (1 hour ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (1 hour ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (1 hour ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (1 hour ago)

പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...  (1 hour ago)

Malayali Vartha Recommends