വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു. പൂത്തൂരിൽ പടിക്കൽ താഴെകുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വിവാഹ സൽക്കാരത്തിന്റെ ഭാഗമായി വീട്ടിൽ ഡിജെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ഡിജെയ്ക്കിടെയാണ് മോഷണം നടന്നത്. അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha


























