കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം....

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു അപകടം.
അതേസമയം കരിപ്പൂരിൽ വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളർന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ നെയ്യൻ സൈനുൽ ആബിദ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച പകൽ 12.30 ഓടെയാണ് സംഭവം. കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിക്ക് മുൻപിൽ വെച്ച് വാഹനം ഓടിച്ചുപോകുമ്പോൾ തളർന്നു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബുധനാഴ്ച പകൽ 3 മണിയോടെ പുളിയംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
"
https://www.facebook.com/Malayalivartha


























