എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ പ്രവാസി നാട്ടിൽ നിര്യാതനായി...

എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ ഷിജു ചാക്കോച്ചൻ (47) നിര്യാതനായി. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പുളിക്കമാലി ഇഞ്ചിമലയിൽ കുടുംബാംഗമാണ്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഷിജു, ദീർഘകാലം ശുമൈസിയിലായിരുന്നു താമസിച്ചിരുന്നത്. റിയാദിലെ കായിക മേഖലയിലും സജീവമായിരുന്ന അദ്ദേഹം ‘റിയാദ് ടൈഗേഴ്‌സ്’ വടംവലി ടീമിന്റെ മുൻ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐ.പി.സി പിറവം സെൻററിലെ മോറിയ വെട്ടിക്കൽ സഭാംഗമാണ്. വെള്ളിയാഴ്ച രാവിലെ എട്ടിന് പുളിക്കമാലിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30-ന് പുത്തൻ കുരിശ് സെമിത്തേരിയിൽ സംസ്‌കാരം നടക്കുന്നതാണ്.
റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ മുൻ സ്റ്റാഫ് നഴ്‌സ് ജെയ്ബിയാണ് ഭാര്യ. മക്കൾ: ഹന്ന, ഹെക്സിബ, ഹെബ, ഹീബ്രു. ഷിജു ചാക്കോച്ചെൻറ അപ്രതീക്ഷിത വേർപാടിൽ റിയാദ് ടാക്കീസ് അനുശോചനം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha























