സങ്കടക്കാഴ്ചയായി... കഠിനംകുളത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... കഠിനംകുളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചു. മര്യനാട് സ്വദേശി സെൽവെറ്റ് മേരി (51) ആണ് മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയിൽ റോഡ് മുറിച്ച് കടക്കാനായി ശ്രമിക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. സെൽവെറ്റ് മേരിറോഡ് മുറിച്ച് കടക്കാനായി ശ്രമിക്കവേ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ സെൽവെറ്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ മര്യനാട് സ്വദേശി സെൽവെറ്റ് മേരിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരിക്കുണ്ട്. സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന. ഇതു സംബന്ധിച്ച് അന്വേഷണം ഊർജ്ജിതത്തിലാക്കി.
"
https://www.facebook.com/Malayalivartha
























