ഇനി ആവർത്തിച്ചാൽ... റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള 'നുഴഞ്ഞുകയറ്റത്തിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള 'നുഴഞ്ഞുകയറ്റത്തിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്ഇ രംഗത്ത്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെയും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുക. റെയിൽവേ ക്രോസ്സുകളിലെ വർദ്ധിച്ചും
വരുന്ന അപകടസാധ്യതകൾ മുൻനിർത്തിയാണ് ഗതാഗത വകുപ്പിന്റെ ഈ പുതിയ ഇടപെടലുള്ളത്.
"
https://www.facebook.com/Malayalivartha
























