പുതിയ അദ്ധ്യയന വർഷം സുരക്ഷിതമായി ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും സുരക്ഷാ മുൻകരുതലുകളും വേഗത്തിൽ കാര്യക്ഷമമായി പൂർത്തിയാക്കാൻ ജില്ലാതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കും
സ്കൂൾ പരിസരത്തെ സുരക്ഷാ തടസങ്ങൾ പരിശോധിച്ച് 15-നകം ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ പ്രധാനാദ്ധ്യാപകർക്ക് നിർദ്ദേശം നൽകി.
ആറ് വകുപ്പുകളുടെയും സുരക്ഷാ നിർദ്ദേശങ്ങൾ സ്കൂളിൽ പൂർണമായും പാലിച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന പ്രധാനാദ്ധ്യാപകർ തയ്യാറാക്കി സൂക്ഷിക്കണം.
വരും ദിവസങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മോണിറ്ററിംഗ് സ്കൂളുകളിൽ ഉണ്ടാകുമെന്നും വ്യക്തമാക്കി അധികൃതർ. വിവിധ ഓഫീസുകൾ കയറിയിറങ്ങി സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി എല്ലാ പരിശോധനകളും ക്രോഡീകരിച്ച് ഏകീകൃതമായ ഒരു സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും യോഗം അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























