കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു; സതീശനായി പടപ്പുറപ്പാട് പ്രഖ്യാപിച്ച് സിദ്ദിഖ്: മറ്റാര് വന്നാലും ജനം കൈകാര്യം ചെയ്യും...

കേരള രാഷ്ട്രീയത്തിൽ കണ്ടിട്ടില്ലാത്ത വിധം മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് മുറുകുന്നു! യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ വെട്ടിനിരത്താൻ അണിയറയിൽ നീക്കങ്ങൾ സജീവമാകുന്നതിനിടെ, കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നടൻ സിദ്ദിഖിന്റെ മാസ്സ് എൻട്രി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. 'രാഹുൽ ഗാന്ധിയെ പോലും ഞങ്ങൾക്ക് മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാവില്ല, അവിടെ സതീശൻ മാത്രം മതി' എന്ന സിദ്ദിഖിന്റെ വാക്കുകൾ ഹൈക്കമാൻഡിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ്. ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റാരെയെങ്കിലും ആ കസേരയിൽ ഇരുത്താൻ ശ്രമിച്ചാൽ ജനങ്ങൾ തെരുവിലിറങ്ങുമെന്നും അവരെ നേരിടാൻ തയ്യാറായിക്കൊള്ളാനും സിദ്ദിഖ് വെല്ലുവിളിക്കുന്നു.
https://www.facebook.com/Malayalivartha























