മാങ്കൂട്ടത്തിലിനെ ചവിട്ടി പുറത്താക്കിയ UDFന്റെ മര്യാദ ഇതാണോ !!

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരടി പിറകോട്ടില്ലെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിലിനെ ചവിട്ടി പുറത്താക്കിയ പാർട്ടിയല്ലേ കോൺഗ്രസ്. ആ കോൺഗ്രസിലുള്ളവർക്ക് സ്ത്രീകളോടുള്ള മര്യാദ ഇതാണോ... രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ഒരു വീഡിയോ കോൺഗ്രസ്സിനെതിരെ തിരിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നിർണായക നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പിൻറെ വീഡിയോ ആണത്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ രോഷമാണ് ചെറിയാൻ ഫിലിപ്പിനെതിരെ ഉയരുന്നത്. താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചത് ശരിയല്ലെന്നും പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദ ലംഘിക്കപ്പെട്ടുവെന്നും ആളുകൾ കുറിച്ചു. മറ്റ് നേതാക്കളും മാധ്യമപ്രവർത്തകരും നോക്കി നിൽക്കെയാണ് സംഭവം .
ഗേറ്റ് കടന്ന് വരുമ്പോഴേ മുതിർന്ന നേതാക്കളോടുള്ള ബഹുമാനപുരസരം ബിന്ദുകൃഷ്ണ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടയിലാണ് പഴ്സനൽ ബൗണ്ടറിയും ഭേദിച്ചുള്ള ചെറിയാൻ ഫിലിപ്പിൻറെ പെരുമാറ്റം. ഇത്തരം പെരുമാറ്റങ്ങൾ എതിർക്കപ്പെടേണ്ടതാണെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. ഇതാണോ കോൺഗ്രസ് പറഞ്ഞ സ്ത്രീ സുരക്ഷ എന്ന ആക്ഷേപം ഇപ്പോൾ ശക്തകമാണ്.
https://www.facebook.com/Malayalivartha
























