ഓമനിച്ചു വളര്‍ത്തിയ തത്തയെ കാണാതായ സങ്കടത്തില്‍ ഒരു കുടുംബം

മൂന്ന് മാസം പ്രായമായപ്പോള്‍ മുതല്‍ ഓമനിച്ചു വളര്‍ത്തി കുടുംബാംഗത്തെ പോലെ താലോലിച്ചു വളര്‍ത്തിയ തത്തയെ കാണാതായ സങ്കടത്തില്‍ ഒരു കുടുംബം. കൊപ്പം, വളാഞ്ചേരി റോഡില്‍ താമസിക്കുന്ന ഫാത്തിമ ഷഫ്‌നയുടെ വീട്ടിലെ ഒന്നര വയസ്സുള്ള 'ഹമൂഡി' എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ആണ് മേയ് 1ന് പുറത്തേക്ക് പറന്നു പോയത്.
തത്തയുടെ വലതു കാലില്‍ ഐവറി 13 മോതിരം ഉണ്ട്. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല. ഒരു വര്‍ഷത്തിലേറെയായി കുടുംബാംഗത്തെ പോലെ താലോലിച്ചു വളര്‍ത്തി പോരുന്ന തത്തയാണിതെന്ന് വീട്ടുകാര്‍ പറയുന്നു. ആരെങ്കിലും തത്തയെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ 9645703345 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് വീട്ടുകാര്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha
























