ബൈക്കില്‍ ലോറിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

ബൈക്കില്‍ ലോറിയിടിച്ച് ഉണ്ടായ അപകടത്തില്‍ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. കല്ലുത്താന്‍കടവ് ജംക്ഷനു സമീപമാണ് അപകടം നടന്നത്. കോട്ടയം മുണ്ടക്കയം പുത്തന്‍ചന്ത പുതുപ്പറമ്പില്‍ ഷാജിയുടെ മകന്‍ നെബീല്‍ (22), മുണ്ടക്കയം പുത്തന്‍ചന്തയില്‍ നജീബ്-നജ്മ ദമ്പതികളുടെ മകന്‍ അന്‍സില്‍ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം.
മരിച്ച ഇരുവരും കോഴിക്കോട് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദ്യാര്‍ഥികളാണ്. കോഴിക്കോട് ഗോവിന്ദപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനു പിന്നാലെ നബീലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അന്‍സില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
നാട്ടില്‍നിന്ന് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് എത്തിയ ഇരുവരും റൂമില്‍ എത്തിയ ശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. കസബ പൊലീസ് കേസ് എടുത്തു. നെബീലിന്റെ കബറടക്കം ബുധനാഴ്ച രാത്രി നടത്തി. ഷീജമോളാണ് നെബീലിന്റെ മാതാവ്. സഹോദരന്‍: ഫാസില്‍ മുഹമ്മദ്.
https://www.facebook.com/Malayalivartha
























