കാണാതായ മധ്യവയസ്‌കനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മധ്യവയസ്‌കനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 27 ന് വൈകിട്ട് മുതലാണ് മോഹനനെ വീട്ടില്‍ നിന്നും കാണാതായത്. ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനന്‍ (52) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചന്‍കൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കള്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വനംവകുപ്പ് ജീവനക്കാര്‍ വനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























