നീലഗിരി കൂനൂർ ശിങ്കാര എസ്റ്റേറ്റ് പരിസരത്ത് പുലി... ഭീതിയോടെ ജനം... പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി

നീലഗിരി കൂനൂർ ശിങ്കാര എസ്റ്റേറ്റ് പരിസരത്ത് പുലിയും കുഞ്ഞും ഇറങ്ങി. കഴിഞ്ഞദിവസമാണ് എസ്റ്റേറ്റിനോട് ചേർന്ന പാറപ്പുറത്ത് പുലിയും കുഞ്ഞും വിശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതുവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദിവസങ്ങളായി ഈ ഭാഗങ്ങളിൽ പുലിയുടെയും കുഞ്ഞിന്റെയും സാന്നിധ്യം പതിവാണെന്ന് തൊഴിലാളികൾ . തേയിലത്തോട്ടങ്ങളിൽ പുലിയും കരടിയും നിരന്തരമായി ഇറങ്ങുന്നതിനാൽ ജോലിക്ക് പോകാൻ ഭയമാണ്. ജീവൻ പണയപ്പെടുത്തിയാണ് തോട്ടങ്ങളിൽ പണിയെടുക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും വന്യമൃഗങ്ങളെ ജനവാസമേഖലയിൽനിന്ന് തുരത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ.
https://www.facebook.com/Malayalivartha
























