ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം നാളെ മുതൽ വീണ്ടും അടച്ചിടും

ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം നാളെ മുതൽ വീണ്ടും അടച്ചിടും. 20 ദിവസത്തേക്കാണ് പാലം അടച്ചിടുന്നത്. ബെയറിങ്ങുകൾ മാറ്റാനാണ് പാലം അടയ്ക്കുന്നത്.
ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ആയിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം അനുവദിക്കുക. പാലത്തിന്റെ സ്പാൻ ജാക്കി ലിവർ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് പുതിയ ബെയറിങ് ഘടിപ്പിക്കുക. ഏഴു സ്പാനുകളിലായി 42 ബെയറിങ്ങുകളാണു മാറ്റുക. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് അറ്റകുറ്റപ്പണിയുടെ ചുമതല. പാലം അടയ്ക്കുന്നത് വലിയ ഗതാഗതക്കുരുക്കിനു കാരണമാകുമോയെന്ന ആശങ്കയേറുന്നു.
"
https://www.facebook.com/Malayalivartha
























