സങ്കടക്കാഴ്ചയായി... കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം... യുവതിയ്ക്ക് ദാരുണാന്ത്യം

കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവതിക്കു ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്.
കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് നൗഷികയെ എസ്‌യുടി ആശുപത്രിയിലെത്തിച്ചത്.
കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാലു കാറും രണ്ടു ബൈക്കുമാണ് അപകടത്തില്‍പെട്ടത്.
"
https://www.facebook.com/Malayalivartha
























