കവടിയാറിൽ മരണം പാഞ്ഞെത്തി! ഫുട്പാത്തിലൂടെ നടന്ന യുവതിക്ക് ദാരുണാന്ത്യം: നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം നഗരത്തെ നടുക്കി കവടിയാറിൽ കാറപകടം. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു. പാലക്കാട് സ്വദേശിനി നൗഷികയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ആഷിക്കിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധിപേർക്ക് പരിക്കേറ്റു. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നൗഷിക, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ കാൽനാടയാത്രക്കാരായിരുന്നു. നിതീഷിന്റെ കാറിൽ ഇടിച്ചാണ് അപകടം ഉണ്ടാക്കിയ കാർ നിന്നത്. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്.
https://www.facebook.com/Malayalivartha























