തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിന് സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ ശ്രേയയ്ക്കാണ് (18) അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രേയയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. സ്‌പെൻസർ ജംഗ്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാൻ പാളയത്ത് ബസിറങ്ങി യൂണിവേഴ്സിറ്റി കോളേജിന് മുൻവശത്തെ ഫുട്‌പാത്തിലൂടെ നടന്നു വരികയായിരുന്നു ശ്രേയ. ഈ സമയം അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞ് പെൺകുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.ഇതേ തുടർന്ന് ശ്രേയ ഫുട്‌പാത്തിലേക്ക് തലയിടിച്ചു വീണുപോയി. സമീപത്തെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് അപകടം ആദ്യം കണ്ടത്. ഉടൻ തന്നെ അവർ പെൺകുട്ടിയെ ഹോട്ടലിനുള്ളിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകി.
തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടി. നിലവിലിപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ് .
"
https://www.facebook.com/Malayalivartha
























