ഇടുക്കിയില്‍ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തിയ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കിയില്‍ വി ഡി സതീശന്‍ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഡിസിസി. ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി. ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയില്‍ ഒരു വിഭാഗം പ്രകടനം നടത്തിയത്. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം.
ഇതിനെതിരെ ഇടുക്കിയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമന്‍ ഡിസിസി വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറല്‍ സെക്രട്ടറി വി. ഇ താജുദ്ദീന്‍, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി,തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിന്‍ മൈലാടി എന്നിവരെ പദവികളില്‍ നിന്ന് ഡിസിസി നീക്കം ചെയ്തത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഡിസിസിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























