സതീശനായി ചാവേറുകൾ; കോൺഗ്രസിൽ അണികളുടെ 'മരണക്കളി'! മുഖ്യമന്ത്രി പോരിൽ വിറങ്ങലിച്ച് കേരളം...

കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന തർക്കം ഇപ്പോൾ നിയന്ത്രണാതീതമായ ഒരു 'ചാവേർ പോരാട്ടമായി' മാറിയിരിക്കുന്നു. യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ വി.ഡി. സതീശനായി അണികൾ തെരുവിലിറങ്ങുമ്പോൾ, അത് വെറും മുദ്രാവാക്യങ്ങളിൽ ഒതുങ്ങുന്നില്ല. കടുത്തുരുത്തിയിൽ സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവർത്തകൻ്റെ ദൃശ്യങ്ങൾ കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 'പട നയിച്ചവൻ തന്നെ ഭരിക്കണം' എന്ന വാശിയിൽ അണികൾ ആത്മഹത്യാ മുനമ്പിൽ നിൽക്കുമ്പോൾ, ഹൈക്കമാൻഡിന് മുന്നിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.
https://www.facebook.com/Malayalivartha























