കോൺഗ്രസിലെ അടിപിടി കണ്ട് സഹികെട്ട് ജനം പടക്കം പൊട്ടിച്ചു; ആ സസ്പെൻസ് ഇതാ...

ലോക രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 102 സീറ്റ് നേടി യു.ഡി.എഫ് വൻ വിജയം രേഖപ്പെടുത്തിയിട്ടും കേരളം ഭരിക്കുന്നത് തോറ്റ പിണറായി വിജയൻ തന്നെ! മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഡൽഹിയിലും തിരുവനന്തപുരത്തുമായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന ആ 'കുളംകുത്തി' അടിപിടി കണ്ട് ഒടുവിൽ ജനം തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കെ.പി.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിയത് വിജയാഘോഷത്തിനല്ല നേതാക്കളെ ഒന്ന് ഉണർത്താൻ ജനം തന്നെ നേരിട്ട് വന്ന് പൊട്ടിച്ചതാണത്രേ! കോൺഗ്രസിലെ ഈ തല്ലുപിടുത്തം കണ്ടിട്ട് ഗവർണർ പറഞ്ഞത് പിണറായി തന്നെ അങ്ങ് തുടരട്ടെ എന്നാണ്. അങ്ങനെയെങ്കിൽ അടുത്ത അഞ്ചു വർഷം പിണറായി വിജയൻ തന്നെ കാവൽ മന്ത്രിയായി തുടരുമോ?
https://www.facebook.com/Malayalivartha























