തെരച്ചിലിനൊടുവിൽ.... പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിൽ...

പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിലായി. മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി രണ്ടേനാൽ കാരക്കുനി ചെറുവയൽ ഉന്നതി ബാബു (28) വിനെയാണ് പിടികൂടിയത്. ഏപ്രിൽ പതിമൂന്നിനാണ് ഇയാൾ മാനന്തവാടി കോടതി പരിസരത്ത് നിന്നും രക്ഷപ്പെട്ടത്. തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.
അന്ന് മുതൽ ബാബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടായിരുന്നു. ഇയാളുടെ ഉന്നതിയിൽ തന്നെയുള്ള അനിയന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതിയെ വീണ്ടും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡിലാക്കി.
"
https://www.facebook.com/Malayalivartha























