ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനെ നേരിടും...

ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനെ നേരിടും. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് മത്സരം നടക്കുക.
ഈ സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ 12-ാമത്തെ മത്സരമാണിത്. ഇതുകൂടാതെ അടുത്ത ഞായറാഴ്ച എഫ്.സി ഗോവയ്ക്ക് എതിരെ ഒരു മത്സരം മാത്രമാണ് ബ്ളാസ്റ്റേഴ്സിന് പ്രാഥമിക റൗണ്ടിൽ ശേഷിക്കുന്നത്. മൂന്ന് ജയവും രണ്ട് സമനിലകളും ആറു തോൽവികളുമായി 11 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് 14 ടീമുകളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
ഇതുവരെ ഒരു കളിപോലും ജയിക്കാത്ത മൊഹമ്മദൻസ് മൂന്നുസമനിലകളുടെ മൂന്ന് പോയിന്റുമായി 14-ാം സ്ഥാനത്തുമാണുള്ളത്.
https://www.facebook.com/Malayalivartha























