കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് 23ന്...

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് 23ന്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വിഷു ബമ്പറിന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുന്നത്.
ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനമുണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക്.
മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം ആറ് പരമ്പരകൾക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളുണ്ട്. 300 രൂപയാണ് ടിക്കറ്റ് വിലയുള്ളത്.
"
https://www.facebook.com/Malayalivartha























