വിമാനമിറങ്ങി നാട്ടിലേക്ക് കാറിൽ പോകവേ കലുങ്കിലിടിച്ച് പ്രവാസിയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിലിടിച്ച് പ്രവാസി മരിച്ചു. ചെറുവത്തൂർ സ്വദേശി പി.സി.അബ്ദുൾ റഹ്‌മാൻ ഹാജി (72) യാണ് മരിച്ചത്. അജ്‌മാനിൽ നിന്ന് കോഴിക്കോട്ട് വിമാനമിറങ്ങി നാട്ടിലേക്ക് പോകവെ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്.
ചെറുവത്തൂർ കൈതക്കാട് കുബ്ബ സ്വദേശിയാണ്. ചെറുകുന്ന് സെയ്ൻറ് മാർട്ടിൻ ഡി പോറസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: സി.എച്ച്.കുഞ്ഞായിഷ (കൈതക്കാട്). മക്കൾ: ഫദിൽ റഹ്‌മാൻ (ദുബായ്), ഹസീന, മറിയംബി, റാഷിദ്, അബ്ദുല്ല.
"
https://www.facebook.com/Malayalivartha
























