കെഎസ്ആർടിസിയിൽ സ്ത്രീശക്തി വിപ്ലവം! ഫ്രീ ടിക്കറ്റ് യാഥാർത്ഥ്യമാകുന്നു; ഇന്നുമുതൽ വമ്പൻ മാറ്റം...

കെഎസ്ആർടിസി യാത്രക്കാരായ സ്ത്രീകൾക്ക് അതിനിർണ്ണായകമായ ഒരു സന്തോഷവാർത്തയുമായാണ് ഇന്ന് കേരളം ഉണർന്നിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ 'സ്ത്രീകൾക്ക് സൗജന്യ യാത്ര' പദ്ധതിയിലേക്കുള്ള ആദ്യത്തെ ഔദ്യോഗിക ചുവടുവെപ്പ് ഇന്നുമുതൽ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്.
ഓരോ വനിതാ യാത്രക്കാരിക്കും സൗജന്യ യാത്രാ ടിക്കറ്റ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് മെഷീനുകളിൽ ജെൻഡർ വേർതിരിവ് രേഖപ്പെടുത്തുന്ന സംവിധാനം ഇന്ന് പുലർച്ചെ മുതൽ നിലവിൽ വന്നു. ഇനി കെഎസ്ആർടിസി ടിക്കറ്റുകളിൽ 'സ്ത്രീ/പുരുഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha
























