അരിയന്നൂരില്‍ ഡോക്ടറുടെ വീട്ടില്‍ വന്‍ മോഷണം

ഗുരുവായൂര്‍ അരിയന്നൂരില്‍ ഡോക്ടറുടെ വീട്ടില്‍ വന്‍ മോഷണം. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പോക്കാക്കില്ലത്ത് വീട്ടില്‍ ഡോ. അബൂബക്കറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുകള്‍ നിലയില്‍ കയറിയാണ് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. വീടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
എട്ടാം തീയതി പുലര്‍ച്ചെയാണ് മോഷണം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ഡോക്ടറുടെ ഭാര്യ ഡോ. ബുഷറ സ്വര്‍ണം എടുക്കാന്‍ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് വളകള്‍, രണ്ട് മാലകള്‍, മൂന്ന് ജോഡി കമ്മലുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ സ്വര്‍ണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























