ശാപം പിൻതുടരുന്ന പിണറായി! മൈക്ക് കേസിൽ കുടുക്കിയവന്റെ കണ്ണീരും പാലക്കാട്ടെ കൂട്ടരാജിയും; കസേര തെറിച്ച ക്യാപ്റ്റന്റെ പതനം പൂർണ്ണമോ?

അധികാരത്തിന്റെ ഹുങ്കിൽ സാധാരണക്കാരനെ ചവിട്ടിമെതിച്ചവർക്ക് കാലം കരുതിവെച്ച കാവ്യനീതിയാണോ ഇത്? ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് ഒന്ന് മൂളിയതിന്റെ പേരിൽ ഒരു പാവം തൊഴിലാളിയെ കോടതിയും പോലീസ് സ്റ്റേഷനും കയറ്റിയ പിണറായി വിജയൻ ഇന്ന് വിധിക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ക്യാപ്റ്റന്റെ ഉരുക്കുകോട്ടകൾ ഓരോന്നായി തകരുന്നു.പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യത്തിനെതിരെ സഖാക്കൾ ഒന്നടങ്കം തെരുവിലിറങ്ങി രാജിവെക്കുമ്പോൾ, പ്രതിപക്ഷ നേതാവ് സ്ഥാനത്തിനായി പിണറായി വിജയൻ പി.ബിക്ക് മുന്നിൽ കൈനീട്ടുകയാണ്. മൈക്ക് ഓപ്പറേറ്ററെ വേട്ടയാടിയ ഭരണാധികാരിയെ ഇന്ന് സ്വന്തം പാർട്ടി അണികൾ തന്നെ വേട്ടയാടുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പിണറായി യുഗത്തിന്റെ അന്ത്യം കുറിക്കുന്ന ആ രാഷ്ട്രീയ നാടകത്തിന്റെ പൂർണ്ണരൂപം കാണാം.
https://www.facebook.com/Malayalivartha























