Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

അഞ്ചു് കൊല്ലം മുമ്പും ഇവിടെ തെരഞ്ഞെടുപ്പ് നടന്നു; അന്നും ഉണ്ടായിരുന്നു ഇപ്പോൾ മന്ത്രിക്കുപ്പായം നേരത്തെ തുന്നി വച്ച മുന്തിയ നേതാക്കളും ഹൈക്കമാണ്ടും ഒക്കെ; എന്നിട്ട് എന്ത് ഉണ്ടം പൊരിയാണ് കിട്ടിയത്? വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

10 MAY 2026 07:07 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...

നിങ്ങൾക്ക് വോട്ടിട്ട, നിങ്ങൾ നന്നായി എന്ന് വിശ്വസിച്ചു പോയ ഈ പാവം അണികളെ ഇങ്ങനെ നോവിക്കാതെ ഇരിക്കാൻ പറ്റോ? ഇല്ല ല്ലേ. കോൺഗ്രസിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-

ഇതിപ്പോ വന്ന് വന്ന് ഭരണപക്ഷം തന്നെ പ്രതിപക്ഷത്ത് ആവുന്ന സകല ലക്ഷണവും ഉണ്ട്. പെട്ടി തൂക്കികൾ ഒക്കെ സട കുടഞ്ഞു എണീറ്റിട്ടുണ്ട്. ഈ പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച പാവം പാവം അണികൾ. അവരിൽ ഇങ്ങേ താഴെത്തട്ടിലെ സാദാ മനുഷ്യർ തൊട്ട് പാർട്ടിയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഹൈ പ്രൊഫൈൽ ആളുകൾ വരെയുണ്ട്. അവർക്ക് വേണ്ടത് ഈ തമ്മിൽ തല്ലും കുതികാൽ വെട്ടും ഒന്നുമല്ല. പാർട്ടിയെ ഇത് വരേയ്ക്കും മുന്നിൽ നിന്ന് നയിച്ച, വമ്പൻ മാർജിനിൽ പാർട്ടിയെ ജയിപ്പിച്ച നേതാവ് മുഖ്യമന്ത്രിയായി ഭരണചക്രം തിരിക്കുക എന്നത് മാത്രമാണ്.

അഞ്ചു് കൊല്ലം മുമ്പും ഇവിടെ തെരഞ്ഞെടുപ്പ് നടന്നു. അന്നും ഉണ്ടായിരുന്നു ഇപ്പോൾ മന്ത്രിക്കുപ്പായം നേരത്തെ തുന്നി വച്ച മുന്തിയ നേതാക്കളും ഹൈക്കമാണ്ടും ഒക്കെ. എന്നിട്ട് എന്ത് ഉണ്ടം പൊരിയാണ് കിട്ടിയത്? കുത്തഴിഞ്ഞ തിരുട്ട് ഭരണത്തിന് വീണ്ടും ഒരു term കൂടെ കിട്ടി. അത്ര തന്നെ.!! അന്നത്തെ അവസ്ഥയിൽ നിന്ന് ഇന്നിപ്പോൾ നില്ക്കുന്ന ലെവലിലേയ്ക്ക് പാർട്ടിയെ എത്തിച്ചതിന് പിന്നിൽ ഒരു സാരഥി ഉണ്ട്.

പാർട്ടിയുടെ കൂട്ടായ പ്രവർത്തനം കൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പും ലോക്സഭയും ഒക്കെ പുഷ്പം പോലെ ജയിച്ചു കയറി. ഗ്രൂപ്പിസം എന്ന കോൺഗ്രസ്സിനെ ഗ്രസിച്ച ശാപം ഇല്ലാതെ മാറി നിന്ന അഞ്ചു് വർഷങ്ങൾ. അതാണ് ഇന്നിപ്പോൾ പാർട്ടി ഈ അവസ്ഥയിൽ അന്തസ്സോടെ നില്ക്കാൻ ഉള്ള കാരണം. അത് മറക്കരുത്.

പാർട്ടിയുടെ വമ്പൻ തിരിച്ച് വരവിൽ അണികൾ സന്തോഷം കൊണ്ട് തുള്ളി ച്ചാടി നില്ക്കുമ്പോൾ പതിവ് പോലെ പാർട്ടി മേലാളന്മാർക്ക് ഇടയിൽ അധികാര വടം വലി. ഗ്രൂപ്പിസം എന്ന ശാപം വീണ്ടും പാർട്ടിയെ വിഴുങ്ങാൻ റെഡി ആയിട്ട് നില്ക്കുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ സ്വന്തം വലിപ്പം എന്തെന്ന് അറിയാത്ത സിംഹങ്ങൾ വെറും ഊച്ചാളി ചെന്നായയായി കൂടെ ഉള്ളവനിട്ട് പാര പണിയുന്നു. സത്യത്തിൽ നിങ്ങൾ പരസ്പരം വലിക്കുന്ന ഈ പാര ഒന്ന് കൊണ്ട് മാത്രമാണ് കോൺഗ്രസ്സ് എന്ന് കേൾക്കുമ്പോൾ ട്രോളന്മാർക്ക് ചാകര ആവുന്നത്.

പാർട്ടിക്ക് വേണ്ടി അവനവന് കഴിയുന്ന രീതിയിൽ contribute ചെയ്യുക,വോട്ട് ഇടുക, ഇതിനപ്പുറം ഒന്നും ഞങ്ങൾ അണികൾക്ക് ചെയ്യാൻ ഇല്ല. പാർട്ടിയെ മുന്നോട്ട് നയിക്കേണ്ട നേതാക്കൾ തമ്മിൽ തല്ലി, ട്രോളന്മാർക്ക് ചാകര നല്കുമ്പോൾ ഞങ്ങൾക്ക് ചെയ്യാൻ ഒന്നുമില്ല. ഇനി അങ്ങോട്ട് ഉള്ള പാർട്ടിയുടെ ഭാവി നിങ്ങളുടെ കയ്യിലാണ്. നിങ്ങളാണ് അതിനെ വളർത്തണോ അതോ തളർത്തണോ എന്ന് തീരുമാനിക്കേണ്ടത്. കേരളം വിട്ടിട്ടുള്ള പാർട്ടിയുടെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് അറിയാല്ലോ.

അതെങ്ങനെ ഈ അവസ്ഥയിൽ ആയി എന്നും നിങ്ങൾക്ക് അറിയുകേം ചെയ്യാം. ആകെ പാർട്ടിക്ക് പച്ചപ്പും ഫലഭൂയിഷ്ടമുള്ള മണ്ണും നിലവിൽ ഇവിടെയാണ്‌. അവിടെ ഇനിയും ഇനിയും നൂറ് മേനി വിളവ് കൊയ്യുന്നതിന് പ്രാപ്തിയും ഉണ്ട്. ഇടത് വേട്ടനായ്ക്കൾ അവസരം നോക്കി ഇരിപ്പുണ്ട്. കേന്യൂ സഹാവ് ഒക്കെ കൊടിയും പൊക്കി തെരുവിൽ ഇറങ്ങാൻ ആഹ്വാനം ചെയ്ത് കഴിഞ്ഞു. കിട്ടിയ ഭരണം നല്ല രീതിയിൽ തുടങ്ങി മുന്നോട്ട് കൊണ്ട് പോവുന്നതിന് പകരം ജയിച്ച് ഒരാഴ്ച ആയിട്ടും തമ്മിൽ തല്ല്, കസേരയ്ക്ക് വേണ്ടി വടം വലി. നിങ്ങളെ നോക്കി ഇപ്പോൾ പൊതുസമൂഹം പാടുന്നത് ഈ പാട്ടാണ് -എന്നെ തല്ലേണ്ട ഞാൻ നന്നാവൂല്ല മ്മാവാ !! നിങ്ങൾക്ക് വോട്ടിട്ട, നിങ്ങൾ നന്നായി എന്ന് വിശ്വസിച്ചു പോയ ഈ പാവം അണികളെ ഇങ്ങനെ നോവിക്കാതെ ഇരിക്കാൻ പറ്റോ? ഇല്ല ല്ലേ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (6 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (29 minutes ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (1 hour ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഉറക്കമില്ലാതെ ISRO  (2 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (2 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (2 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (2 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (2 hours ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (2 hours ago)

Malayali Vartha Recommends