സങ്കടമടക്കാനാവാതെ.... എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന സുബിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
കിളിമാനൂർ ഭാഗത്തുനിന്ന് വന്ന കാർ എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ സുബിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥിനെ (18) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കിളിമാനൂർ ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ഡോക്ടർമാർ സഞ്ചരിക്കുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്.
"
https://www.facebook.com/Malayalivartha
























