കണ്ണീർക്കാഴ്ചയായി... ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം .. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓണപറമ്പ് ജുമാമസ്ജിദിന് സമീപത്തെ ആശാരി വളപ്പിൽ മുഹമ്മദ് ഫഹീമാണ്(18) മരിച്ചത്.
കൂടെ ഉണ്ടായിരുന്ന മുഹമ്മദ് അബ്‌റാറിനാ(18)ണ് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗ്‌ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. കൊട്ടിലയിലേക്ക് പോകുന്ന ബൈക്കും തളിപ്പറമ്പിലേക്ക് സർവീസ് നടത്തുകയായിരുന്ന കാർവർണ്ണൻ സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഷരീഫ് (ആലക്കാട്) അഫ്‌സത്ത് എന്നിവരുടെ മകനാണ് മുഹമ്മദ് ഫഹീം . രണ്ടു സഹോദരങ്ങളുണ്ട്.
" f
https://www.facebook.com/Malayalivartha
























