സങ്കടക്കാഴ്ചയായി.... പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

വേർപാട് താങ്ങാനാവാതെ... പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർകോട് കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തുകയും ചെയ്തു.
പ്രഫുല്ലയുടെ വിവാഹം തമിഴ്‌നാട് സ്വദേശി മണിയുമായി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഇതോടെ മനോവിഷമത്തിലായിരുന്ന പ്രഫുല്ല, വീട്ടുകാർ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം നോക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തു തന്നെ തന്നെയും സംസ്‌കരിക്കണമെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുന്നതാണ്. അതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
"
https://www.facebook.com/Malayalivartha
























