തൃപ്പൂണിത്തുറയിൽ മകനെ റെയിൽവേ സ്റ്റേഷനിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന പിതാവ് ലോറിയിടിച്ച് മരിച്ചു...

വേർപാട് താങ്ങാനാവാതെ നിലവിളിച്ച്.... ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഉദയംപേരൂർ കവലയ്ക്കടുത്ത് സ്‌മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശൻ (59) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 6.20 ഓടെ ചൂരക്കാട് ഭാഗത്ത് ദിനേശൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. ഇളയമകനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു അദ്ദേഹം.
താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം 4ന് ഉദയംപേരൂർ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: രമ. മക്കൾ: ജിഷ്‌ണു, സജിത്.
"
https://www.facebook.com/Malayalivartha
























