കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദവുമായി മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട കൊടിക്കുന്നില്‍, തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിന് താന്‍ അര്‍ഹനാണെന്ന് കൊടിക്കുന്നില്‍ ഖാര്‍ഗെയെ അറിയിച്ചു. മുന്‍പ് പലതവണ അവസരങ്ങള്‍ വന്നപ്പോഴും തന്നെ മാറ്റി നിര്‍ത്തിയ കാര്യവും ഇത്തവണ സംവരണ മണ്ഡലങ്ങളില്‍ പാര്‍ട്ടി നേടിയ വലിയ വിജയവും അദ്ദേഹം ഖാര്‍ഗെയുടെ ശ്രദ്ധയില്‍പ്പെടുത്തി. ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന്റെ നിര്‍ണ്ണായക നീക്കം.
https://www.facebook.com/Malayalivartha
























