മറ്റിടങ്ങളിൽ സർക്കാർ ജോലികൾ സ്വപ്നം മാത്രമായി അവശേഷിക്കുമ്പോൾ, കേരളത്തിൽ അത് യാഥാർഥ്യമാക്കിയ നിശ്ചയദാർഢ്യത്തിന്റെ കഥയാണ് കഴിഞ്ഞ പത്തു വർഷത്തെ പിഎസ്‌സി നിയമന കണക്കുകൾ പറയുന്നത്; യുവത്വത്തിന് കാവലായ പത്തു വർഷങ്ങളെന്ന് ബിനീഷ് കോടിയേരി

വ്യാജപ്രചരണങ്ങൾ പടച്ചുവിട്ട് സർക്കാരിന്റെയും പിഎസ്‌സിയുടെയും വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയാണിത്. നിർണായകമായ ഫേസ്‍ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-
യുവത്വത്തിന് കാവലായി, വാഗ്ദാനങ്ങൾ പാലിച്ച പത്തു വർഷങ്ങൾ; കേരളം മാതൃകയാകുന്നു! വ്യാജപ്രചരണങ്ങൾ പടച്ചുവിട്ട് സർക്കാരിന്റെയും പിഎസ്‌സിയുടെയും വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയാണിത്.
മറ്റിടങ്ങളിൽ സർക്കാർ ജോലികൾ സ്വപ്നം മാത്രമായി അവശേഷിക്കുമ്പോൾ, കേരളത്തിൽ അത് യാഥാർഥ്യമാക്കിയ നിശ്ചയദാർഢ്യത്തിന്റെ കഥയാണ് കഴിഞ്ഞ പത്തു വർഷത്തെ പിഎസ്‌സി നിയമന കണക്കുകൾ പറയുന്നത്.
നിയമനങ്ങളിൽ വലിയ മുന്നേറ്റം നടത്തിക്കൊണ്ട് എൽഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ, അത് മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങളിലെ ചിരാതുകൾ തെളിച്ചാണ്. വ്യാജപ്രചരണങ്ങൾ പടച്ചുവിട്ട് സർക്കാരിന്റെയും പിഎസ്‌സിയുടെയും വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയാണിത്.
പുതിയ തസ്തികകൾ സൃഷ്ടിച്ചും, ഒഴിവുകൾ കാലതാമസമില്ലാതെ റിപ്പോർട്ട് ചെയ്തും, നടപടികൾ പൂർണ്ണമായും സുതാര്യമായ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയും നടത്തിയ ഈ 'ചരിത്ര മുന്നേറ്റം' കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് നൽകിയ സുരക്ഷയും ആത്മവിശ്വാസവും ചെറുതല്ല. പ്രതിവർഷം മുപ്പതിനായിരത്തിലേറെ പേർക്ക് നിയമന ശുപാർശ നൽകി എന്ന ഈ അക്കം, കേരളം എപ്പോഴും മനുഷ്യർക്കും അവരുടെ തൊഴിലിനും മുൻഗണന നൽകുന്നു എന്നതിന്റെ അടയാളമാണ്.
https://www.facebook.com/Malayalivartha

























