എന്തൊരു തൊന്തരവ് ആണിത് ആറ്റുകാലമ്മച്ചീ; . ഞങ്ങ കൊങ്ങിണികൾക്ക് ഇത്രേം തൊന്തരവ് കൊടുക്കരുത് ന്റെ ഭഗോതീ; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

വീട്ടിന് പുറത്ത് ഇറങ്ങുമ്പോൾ ജങ്ഷനിലെ കമ്മി ചേട്ടന്മാർ വക മറ്റേടത്തെ ചിരിയും സത്യപ്രതിജ്ഞ ഉടനെ കാണുമോ പുള്ളേ എന്ന ചോദ്യവും. അയലോക്കത്ത് ഉള്ള മിത്രങ്ങൾ വക അടക്കി ചിരിയും അമർത്തി മൂളലും . കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-
എന്തൊരു തൊന്തരവ് ആണിത് ആറ്റുകാലമ്മച്ചീ!!ദാസപ്പൻ ആൻഡ് തിരുട്ട് ടീമിനെ തോൽപ്പിച്ച് എന്റെ പാർട്ടി സീറ്റുകൾ തൂത്ത് വാരുന്നത് കണ്ട് ആനന്ദതുന്തില ദുന്ദുഭിയാടിയിരുന്നതാണ് രണ്ടീസം. ഇപ്പൊ ഈ പുല്ല് ഗ്രൂപ്പുകളി കം കസേര കളി കാരണം തലേൽ മുണ്ടിട്ട് പുറത്ത് ഇറങ്ങേണ്ട ഗതികേടിലാണ്. അപ്പൊ നിങ്ങ ചോദിക്കും ഇതിലെന്ത് പുതുമ ഈ പാരവയ്പ്പും കുതികാൽ വെട്ടും നിങ്ങ കൊങ്ങി ബ്രാൻഡിന്റെ സിഗ്‌നേച്ചർ അല്ല്യോ എന്ന്. അത് ഒള്ളത് തന്നപ്പീ. പിളർപ്പും പൊളർപ്പും ഞങ്ങക്ക് പുത്തരിയല്ല. എന്നാലും ആശിച്ച് മോഹിച്ച് പത്താണ്ട് കഴിഞ്ഞു ഭരണം, അതും നല്ല പൊളപ്പൻ വിജയം കയ്യിൽ കിട്ടിയിട്ടും തല്ലുക്കൂട്ടത്തിന് ഒരു കുറവും ഇല്ല.
വീട്ടിന് പുറത്ത് ഇറങ്ങുമ്പോൾ ജങ്ഷനിലെ കമ്മി ചേട്ടന്മാർ വക മറ്റേടത്തെ ചിരിയും സത്യപ്രതിജ്ഞ ഉടനെ കാണുമോ പുള്ളേ എന്ന ചോദ്യവും. അയലോക്കത്ത് ഉള്ള മിത്രങ്ങൾ വക അടക്കി ചിരിയും അമർത്തി മൂളലും . വീട്ടിലിരുന്ന് ടി വി തുറന്നാൽ കാണുന്നത് മൊത്തം KC -RC -VD ജുദ്ധം. ഫേസൂക്ക് തുറന്നാൽ മൊത്തം ട്രോൾ. അതിനിടയിൽ കമ്മു ആൻഡ് മിത്രോംസ് ഇൻബോക്സിൽ കൊണ്ട് ഇടുന്ന കോമഡി ട്രോൾസ്.
അത് നോക്കാതെ ഓടി രക്ഷപ്പെട്ടു വാട്സ് ആപ്പ് തുറക്കുമ്പോൾ കെട്ടിയോൻ മിത്രം വക ഒരു ലോഡ് ട്രോൾ. ഇതാണ് ഒരു ശരാശരി കൊങ്ങി അണിയുടെ അവസ്ഥ!! ഇതിലും ഭേദം ആ കേപ്പ്റ്റൻ മൂന്നാമതും വരുന്നത് ആയിരുന്നു. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടി ശങ്കരനോട് ഓൾക്ക് തോന്നണ ആ ഒരു ഇഷ്ടം ഇല്ലേ അതിപ്പോ കേപ്റ്റനോട് തോന്നുന്നു .മടുത്തു ഈ ജീവിതം. ഞങ്ങ കൊങ്ങിണികൾക്ക് ഇത്രേം തൊന്തരവ് കൊടുക്കരുത് ന്റെ ഭഗോതീ.
https://www.facebook.com/Malayalivartha























