ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡ് തീരുമാനം വരണം. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഘടകകക്ഷികളുമായും ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ചര്‍ച്ച എല്ലാം കഴിഞ്ഞു. തീരുമാനം മാത്രം വന്നാല്‍ മതി. മുഖ്യമന്ത്രി തീരുമാനം വൈകിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























