പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍

പന്തളം കൈപ്പുഴ കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. ഇന്നലെ രാത്രി 10മണിക്ക് കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കൊട്ടാരത്തില്‍ ദീപാ വര്‍മ്മയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
വെസ്റ്റ് ബംഗാള്‍ സ്വദേശി സുധാകര്‍ (46) ആണ് പിടിയിലായത്. മോഷണ ശ്രമം സിസിടിവിയിലൂടെ കണ്ട ദീപാ വര്‍മ്മ ബഹളം വെച്ചപ്പോള്‍ സമീപത്തുള്ള ബന്ധു ദിലീപ് എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടന്‍ തന്നെ പന്തളം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























