മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍

ചെറുവത്തൂര്‍ മട്ടലായില്‍ ദേശീയപാതയില്‍ വിള്ളല്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. അമ്പത് മീറ്റര്‍ അധികം നീളത്തിലാണ് വിള്ളല്‍. സര്‍വീസ് റോഡിലും വിള്ളല്‍ കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ നിരന്തരം കുന്നിടിയുന്ന സാഹചര്യം ഉണ്ടായിരുന്നു.
മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് 50 മീറ്റര്‍ അധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ റോഡ് അമര്‍ന്ന നിലയിലുമാണ്. വിള്ളല്‍ പുറത്തു കാണാതിരിക്കാന്‍ റോഡിലെ ടാറിങ് മുഴുവന്‍ പൊളിച്ചു മാറ്റുകയാണ് നിര്‍മ്മാണ കരാറുകള്‍. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിലാണ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടത്. ചെറിയ മഴയില്‍ തന്നെ വീണ്ടും ദേശീയപാത തകരാന്‍ തുടങ്ങിയത് നാട്ടുകാരെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്ത് റോഡ് തകര്‍ന്നും കുന്നിടിഞ്ഞും വലിയ ദുരന്തമാണ് ഈ മേഖലയില്‍ ഉണ്ടായത്. വിള്ളലില്‍ മഴവെള്ളം ഇറങ്ങാന്‍ ഇടയായാല്‍, വിള്ളല്‍ വലുതായി വലിയ അപകടങ്ങള്‍ക്ക് തന്നെ സാധ്യതയുണ്ട്. അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha
























