സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാൻഡുകളുടെ വിലയിൽ പത്ത് മുതൽ അൻപത് ശതമാനം വരെ കുറവ്..... എല്ലാ ബ്രാൻഡുകൾക്കും വില കുറഞ്ഞിട്ടില്ല, വിലക്കുറവ് ഇന്നു മുതൽ പ്രാബല്യത്തിൽ

കേരളത്തിൽ ജനപ്രിയ മദ്യ ബ്രാൻഡുകളുടെ വിലയിൽ കുറവ്.എല്ലാ ബ്രാൻഡുകൾക്കും വിലയിൽ കുറവുണ്ടായിട്ടില്ല. ചിലതിന് മാത്രമാണ് വിലക്കുറവ് ബാധകമായിട്ടുള്ളത്. മദ്യം വിതരണം ചെയ്യുന്ന കമ്പനികൾ വില കുറയ്ക്കാനായി തീരുമാനിച്ചതിൻറെ അടിസ്ഥാനത്തിലാണ് ബെവ്കോ വില കുറച്ചതായി എല്ലാ ഔട്ട്ലെറ്റുകളിലും അറിയിച്ചിട്ടുള്ളത്.
അതോടൊപ്പം ചില ജനപ്രിയ ബ്രാൻഡുകളുടെ വിലയും കുറച്ചിട്ടുണ്ട്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത് 500 മില്ലിക്ക് 10 രൂപയാണ് കുറഞ്ഞത്. ചില ബ്രാൻഡുകൾക്ക് 20 രൂപ കുറഞ്ഞു. ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. വിൽപ്പന കുറഞ്ഞ ചില ബ്രാൻഡുകൾക്കുൾപ്പെടെയാണ് വിലകുറഞ്ഞത്.
കൂടുതൽ വിറ്റുവരവുള്ള ബ്രാൻഡുകൾക്കും ആനുപാതികനായി വില കുറഞ്ഞിട്ടുണ്ട്. ഇന്ന് മുതൽ വിലക്കുറവ് നിലവിൽ വന്നു.
"
https://www.facebook.com/Malayalivartha
























