ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് തിരുവനന്തപുരത്ത് വാടക വീടെടുത്ത് പിണറായി വിജയൻ...

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് വാടകവീടെടുത്ത് പിണറായി വിജയൻ. ബേക്കറി ജങ്ഷനിൽ ആർബിഐക്ക് സമീപത്താണ് വീട് വാടകയ്ക്ക് എടുത്തത്. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത പശ്ചാത്തലത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്.
ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് എത്തിയ പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറ്റി. ക്ലിഫ് ഹൗസിൽനിന്ന് സാധനങ്ങളൊക്കെ പുതിയവീട്ടിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിണറായി വിജയൻ ചിന്താ ഫ്ലാറ്റിലേക്ക് മാറുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനുള്ള ഫ്ലാറ്റ് വൃത്തിയാക്കി സജ്ജീകരിച്ച് വെച്ചിരുന്നു. എന്നാൽ പുതിയ വീട് വാടകയ്ക്കെടുത്ത് താമസം അതിലേക്ക് മാറ്റുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവാര് എന്നത് സബന്ധിച്ച ചർച്ച പാർട്ടിയിൽ തുടരുന്നുണ്ട്.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതിനെക്കുറിച്ച് തീരുമാനം ആയില്ല. കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് നീളുന്നതിനാൽ അദ്ദേഹം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുന്നു.
അതേസമയം ഡൽഹിയിലെ പിബി യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ പിണറായി വിജയൻ കുടുംബാംഗങ്ങൾക്കൊപ്പമാണ് വാടക വീട്ടിലേക്ക് എത്തിയത്. സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റിഅംഗം വി ശിവൻകുട്ടി തുടങ്ങിയവരും എത്തിയിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരികയാണെങ്കിൽ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് അദ്ദേഹത്തിന് അനുവദിക്കും.
"
https://www.facebook.com/Malayalivartha
























