കൊച്ചി ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം.... മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്

ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 30നും 40നും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ചമ്പക്കര കനാലിന്റെ തൈക്കുടം ഭാഗത്ത് മൃതദേഹം ഒഴുകിനടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
കറുത്ത ടീഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. മരട് പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























