ഉറ്റ സുഹൃത്തുക്കൾ യാത്രയായത് ഒരുമിച്ച്.... പൊള്ളാച്ചി പാതയിലുണ്ടായ വാഹനാപകടം....ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

പൊള്ളാച്ചി പാതയിലുണ്ടായ അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ഇലപ്പുള്ള പേട്ട ജംഗ്ഷന് സമീപത്തായാണ് അപകടം സംഭവിച്ചത്.
വിഷ്ണു, കാർത്തിക് എന്നിവരാണ് മരിച്ചത്. ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇരുവരും ചേർന്ന് കന്നുകാലി ഫാം നടത്തിവരികയായിരുന്നു.
കന്നുകാലികൾക്ക് തീറ്റ നൽകിയതിനുശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായതെന്ന് ഡോക്‌ടർമാർ .
"https://www.facebook.com/Malayalivartha
























