സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ ഇനി ലഹരിവേട്ടയ്ക്ക് ഡോഗ് സ്‌ക്വാഡുകളും

സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ ലഹരിവേട്ടയ്ക്ക് ആദ്യമായി ഡാഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പൊലീസ് സേന പരിശോധന നടത്തുന്നു. കേരളത്തിലേക്ക് കഞ്ചാവ് വ്യാപകമായി എത്തുന്ന ഇടുക്കി ജില്ലയിലെ ചെക്‌പോസ്റ്റുകളിലാണ് പരിശോധനയ്ക്കായി പൊലീസ് നായയെ എത്തിച്ചത്. പ്രത്യേക പരിശീലനം സിദ്ധിച്ച പൊലീസ് നായ ബ്രൂസാണ് ഇടുക്കിയിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുക.
കഞ്ചാവിന്റെ ലഹരി കേരളത്തിലേക്ക് പ്രവഹിക്കുന്നത് തമിഴ്‌നാട്ടിലെ കമ്പത്തു നിന്നാണ്. ഇടുക്കിയിലെ കുമളി, കമ്പംമേട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകള്‍ വഴിയാണ് കഞ്ചാവ് അതിര്‍ത്തികടത്തുന്നത്. വാഹനങ്ങളില്‍ മാത്രമല്ല ശരീരത്തില്‍ കെട്ടിവെച്ചും കഴുതപുറത്തും മാഫിയ സംഘങ്ങള്‍ കഞ്ചാവ് അതിര്‍ത്തികടത്തുന്നു. എക്‌സൈസ് പൊലീസ് സേനകള്‍ പരിശോധന കര്‍ശനമാക്കി കിണഞ്ഞു പരിശ്രമിച്ചിട്ടും കഞ്ചാവ് കടത്തിന് തടയിടാനായില്ല. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ ശ്വാന സേനയെ തന്നെ പരിശോധനയ്ക്കായി രംഗത്തിറക്കിയത്. ബ്രൂസ് എന്ന പൊലീസ് നായയാണ് ഇടുക്കിയിലെ ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുക.
തൃശൂര്‍ പൊലീസ് ട്രെയിനിങ് അക്കാഥമിയില്‍ നിന്ന് 9 മാസത്തെ പരിശീലനം നല്‍കിയാണ് ബ്രൂസിനെ രംഗത്തിറക്കിയിരിക്കുന്നത്. ബാഗിലും വാഹനങ്ങളിലും ഒളിപ്പിച്ച് കൊണ്ടുവരുന്ന കഞ്ചാവ് മണത്ത് കണ്ടുപിടിക്കാന്‍ ബ്രൂസിന് കഴിയും. നാര്‍ക്കോട്ടിക് വിഭാഗമാണ് പുതിയ പരീക്ഷണത്തിന് രൂപം നല്‍കിയത്. ഇടുക്കി എആര്‍ ക്യാമ്പിലെ എഎസ്‌ഐ ചാക്കോ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബ്രൂസിനൊപ്പം റണ്ണര്‍മാരായി പി.എന്‍ രഞ്ജിത്ത് മോഹന്‍, സോമി മാര്‍ക്കോസ് എന്നീ പൊലീസുകാരും ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha