രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ വ്യോമഗതാഗതത്തിനും വി.വി.ഐ.പി യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. 18, 19 തീയതികളില്‍ രാഷ്ട്രപതി ഇരുമുട്ടിക്കെട്ടുമായി ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ദേവസ്വം ബോര്‍ഡിനും അറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു.
രാഷ്ട്രപതിയെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും തുടങ്ങിയിരുന്നു. യാത്ര റദ്ദാക്കിയതായി അറിയിച്ച് ഇന്നലെ രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ പറഞ്ഞു. 18നും 19നും ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യു ബുക്കിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതായി ദേവസ്വം ബോര്‍ഡ്.
https://www.facebook.com/Malayalivartha