വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചു

വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി പകരം ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ നിയമിച്ചു. ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. ഇരുവരും ഡി.ജി.പി റാങ്കുള്ളവരാണ്. മേയ് ഒന്നിനാണ് മനോജ് എബ്രഹാം ഡി.ജി.പി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്‌സില്‍ ചുമതലയേറ്റത്. 9 ദിവസത്തിനകമാണ് അദ്ദേഹത്തിന് വീണ്ടും മാറ്റം.
കഴിഞ്ഞ ആഗസ്റ്റിലാണ് യോഗേഷ് ഗുപ്ത വിജിലന്‍സ് മേധാവിയായത്. 2022 ജൂലായ് മുതല്‍ ഒരുവര്‍ഷം മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയായിരുന്നു. ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ എക്‌സൈസ് കമ്മിഷണറാക്കി. എക്‌സ്‌കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം. ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ പൊലീസ് അക്കാഡമി ഡയറക്ടറാക്കി.
എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവാണ് പുതിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. പൊലീസ് അക്കാഡമി ഐ.ജി കെ.സേതുരാമനെ ജയില്‍ മേധാവിയാക്കി.ഇന്റലിജന്‍സ് ഐ.ജി ജി.സ്പര്‍ജ്ജന്‍കുമാറിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഐ.ജിയാക്കി.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി പി.പ്രകാശിനെ കോസ്റ്റല്‍ പൊലീസ് ഐ.ജിയായും കൊച്ചി ക്രൈംബ്രാഞ്ച് ഐ.ജി എ.അക്ബറിനെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജിയായും നിയമിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha