ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി

ഇന്ത്യ- പാക് സംഘര്‍ത്തിനിടെ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പാകിസ്താനില്‍ നിന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നതിനെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ഭീകരവാദം ആഗോള സമൂഹത്തിന് ഭീഷണി. ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ വിക്ടറി ഡേ ജോയ്ന്റ് റിസപ്ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍, സൈനിക മേധാവികള്‍ എന്നിവര്‍ പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിലവില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. നേരത്തെ, സംയുക്ത സൈനിക മേധാവികളും സേനാമേധാവികളും പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗതീരുമാനം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha