വീണ്ടും പാക് പ്രകോപനം; സൈനിക മേധാവിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച

പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിനിടെ മൂന്ന് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ സ്ഥിതിഗതികള്‍ സേനാമേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സേനാമേധാവിമാരുമായി പ്രധാനമന്ത്രി പലതവണ യോഗം നടത്തിയിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂര്‍ സെക്ടറിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നത്. ഗ്രാമീണ മേഖലകള്‍ ലക്ഷ്യമിട്ട് പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. മേഖലയില്‍ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ ശക്തമായി തിരിച്ചടിക്കുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha