Widgets Magazine
05
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!


പിണറായിയുടെ മകൾക്ക് ഇനി രക്ഷയില്ല, അടുത്ത 48 മണിക്കൂറിനുള്ളിൽ EDയുടെ കനത്ത പ്രഹരം...


ഞാൻ ഇനി തിരിച്ചു വരില്ല..!" ഭാര്യയെ കൊന്ന് ട്രെയിൻ കയറും മുൻപ് മകൾക്ക് വന്ന ആ നിഗൂഢ ഫോൺ കോൾ; എസി മെക്കാനിക് സുരേഷിന്റെ ആ തീരുമാനത്തിന് പിന്നിൽ...? ഇനി ഞങ്ങൾക്ക് ആരുണ്ട്? പൊട്ടിക്കരഞ്ഞ് മക്കൾ

റെഡ് അലർട്ട്..! പ്രളയ സാധ്യത..! പ്രചനങ്ങൾ പാളി, ജില്ലകൾക്ക് മുന്നറിയിപ്പ് ...!അടുത്ത മണിക്കൂറിൽ കൊടും മഴ..!24*7 കണ്‍ട്രോള്‍ റൂം തുറന്നു

05 JUNE 2026 07:44 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ശനിയാഴ്ച) മുതല്‍ സംസ്ഥാനത്ത് മഴ അതിതീവ്രമാകുമെന്നാണ് പ്രവചനം. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ഈ സീസണിലെ ആദ്യ റെഡ് അലര്‍ട്ടാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് ആയിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ താമസിക്കുന്ന ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

വരും ദിവസങ്ങളിലെ അലര്‍ട്ടുകള്‍ പരിശോധിച്ചാല്‍, ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള മറ്റ് ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്. ശനിയാഴ്ച പത്തനംതിട്ട ജില്ലയിലും കോട്ടയം മുതല്‍ പാലക്കാട് വരെയുള്ള (കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്) ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. തുടര്‍ന്ന് തിങ്കളാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയും പത്തനംതിട്ട മുതല്‍ പാലക്കാട് വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.

കനത്ത മഴയ്ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം അമ്മന്‍ചേരിയില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടമുണ്ടായി. കാഞ്ഞിരംകാലയില്‍ ബിനോയ് മാത്യുവിന്റെ വീടാണ് തകര്‍ന്നത്. അപകടത്തില്‍ ബിനോയിയുടെ ഭാര്യ ടിനു, മക്കളായ എബിള്‍, ബ്രയാന്‍ എന്നിവരുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെളുപ്പിനെ ഉണ്ടായ ഈ അപകടത്തില്‍ പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് നഗരത്തില്‍ രാവിലെ പത്ത് മണിയോടെ കനത്ത കാറ്റാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. കിഡ്സണ്‍ കോര്‍ണറില്‍ എല്‍.ഐ.സി ഓഫീസിന് പുറകിലേക്ക് മരം മറിഞ്ഞുവീണതും പരക്കെ പരിഭ്രാന്തി പരത്തി.

 

മഴ ശക്തമായതോടെ കേന്ദ്ര ജല കമ്മിഷന്‍ സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കരമനയാറ്റിലും (വെള്ളൈകടവ് സ്റ്റേഷന്‍) പത്തനംതിട്ടയിലെ മണിമലയാറ്റിലുമാണ് (കല്ലൂപ്പാറ സ്റ്റേഷന്‍) ജലനിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ നദികളില്‍ ഒരു കാരണവശാലും ആരും ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നദീതീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്ത്... ചത്ത്….ധവളപത്രം ചത്ത്…! റിയാസിനെയും ജനീഷിനെയും കൊന്ന് കൊലവിളിച്ച് രാഹുൽ.. റിയാസിന് മുടിഞ്ഞ ടെൻഷൻ  (2 minutes ago)

സംസ്ഥാനത്ത് നാളെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (21 minutes ago)

ലബനനില്‍ ഹിസ്ബുള്ളയുടെ നെഞ്ചില്‍ കൊടി നാട്ടി ജൂതപ്പട ! ഭീകരര്‍ ചിതറിയോടുന്നു... ഇനി ഹിസ്ബുള്ള- ഇസ്രായേൽ യുദ്ധം  (29 minutes ago)

പുതിയ നിയമം കുടുക്കി മണിക്കൂറിൽ 153 KM വേഗം പ്രവാസി ഡ്രൈവറെ നാടുകടത്തും ഇപ്പോഴത്തെ നിയമം ഇങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്  (33 minutes ago)

മാസപ്പടി കേസില്‍ വീണ വിജയന്‍ ഇടനിലക്കാരി മാത്രമാണെന്ന് ഷോണ്‍ ജോര്‍ജ്  (35 minutes ago)

എന്റെ അച്ഛാ....പൊട്ടിക്കരഞ്ഞ് ആ 4 മക്കൾ.. സുരേഷിന്റെ മൃതദ്ദേഹം എത്തിച്ചു.. എല്ലാത്തിനും പിന്നിൽ ഹസീന ? ആ രാത്രയിൽ  (56 minutes ago)

MP സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു.!കാരണം ഇങ്ങനെ കത്തിച്ച് കേന്ദ്ര മന്ത്രി...!  (1 hour ago)

റെഡ് അലർട്ട്..! പ്രളയ സാധ്യത..! പ്രചനങ്ങൾ പാളി, ജില്ലകൾക്ക് മുന്നറിയിപ്പ് ...!അടുത്ത മണിക്കൂറിൽ കൊടും മഴ..!24*7 കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയില്‍  (2 hours ago)

രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി  (2 hours ago)

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലന്‍  (2 hours ago)

ദൈവം സത്യം, ധർമജൻ കഴിച്ചിട്ടില്ല; ക്രൂരമായ സൈബർ ആക്രമണങ്ങൾക്കെതിരെ ബിബിൻ ജോർജ്...  (3 hours ago)

കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ കാമുകന്മാര്‍ കാണിച്ച സാഹസം :ഒടുവില്‍ പൊലീസ് പിടിയില്‍  (3 hours ago)

പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പര പൂരകങ്ങളായി മുന്നേറണമെന്ന് പരിസ്ഥിതി ദിനാചരണത്തില്‍ ടൂറിസം മന്ത്രി: വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പ  (3 hours ago)

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...  (3 hours ago)

Malayali Vartha Recommends