Widgets Magazine
05
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!


പിണറായിയുടെ മകൾക്ക് ഇനി രക്ഷയില്ല, അടുത്ത 48 മണിക്കൂറിനുള്ളിൽ EDയുടെ കനത്ത പ്രഹരം...


ഞാൻ ഇനി തിരിച്ചു വരില്ല..!" ഭാര്യയെ കൊന്ന് ട്രെയിൻ കയറും മുൻപ് മകൾക്ക് വന്ന ആ നിഗൂഢ ഫോൺ കോൾ; എസി മെക്കാനിക് സുരേഷിന്റെ ആ തീരുമാനത്തിന് പിന്നിൽ...? ഇനി ഞങ്ങൾക്ക് ആരുണ്ട്? പൊട്ടിക്കരഞ്ഞ് മക്കൾ

ലബനനില്‍ ഹിസ്ബുള്ളയുടെ നെഞ്ചില്‍ കൊടി നാട്ടി ജൂതപ്പട ! ഭീകരര്‍ ചിതറിയോടുന്നു... ഇനി ഹിസ്ബുള്ള- ഇസ്രായേൽ യുദ്ധം

05 JUNE 2026 08:20 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലും Hezbollah ഉം തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായിരിക്കുകയാണ്. തെക്കൻ ലെബനനിൽ ഇസ്രായേൽ നിരവധി ആക്രമണങ്ങൾ നടത്തിയതായും Hezbollah കമാൻഡർമാരെ ലക്ഷ്യമിട്ടതായും ഇസ്രായേൽ അവകാശപ്പെട്ടു.

ദീർഘനാളായി തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം വരുത്തി, സമഗ്രമായ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ലബനനും ധാരണയിലെത്തിരുന്നു  . അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടനിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ, ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ല ഗ്രൂപ്പ് ആക്രമണങ്ങൾ പൂർണമായും നിർത്തിയാൽ മാത്രമേ വെടിനിർത്തൽ പൂർണതോതിൽ നടപ്പിലാക്കൂ എന്ന് ഇസ്രായേൽ പ്രസ്താവനയിൽ വ്യക്തമാക്കി . എന്നാൽ ഇസ്രയേൽ ലെബനൻ സമാധാന കരാർ  സായുധ സംഘടനയായ ഹിസ്ബുല്ല തള്ളികളഞ്ഞു . ഇസ്രായേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി അവഗണിക്കുകയാണെന്നും അപമാനകരമായ കരാറിനെ ലെബനൻ ജനത തള്ളുമെന്നാണ് ഹിസ്ബുല്ല നേതൃത്വത്തിന്‍റെ പ്രഖ്യാപനം. യുഎസ് പിന്തുണയോടെയുള്ള ഈ കരാർ തികച്ചും അപമാനകരമാണെന്ന് ഹിസ്ബുല്ല മേധാവി നയീം ഖാസിം വ്യക്തമാക്കി.   ഇസ്രായേൽ പൂർണമായി പിന്മാറാതെ യാതൊരു കരാറും അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.

 കരാർ സംബന്ധിച്ച ചർച്ചകൾ തികച്ചും നിരർത്ഥകവും ലെബനനെ അപമാനിക്കുന്നതാണ്. ഭൂരിഭാഗം ലെബനൻ ജനതയും ഈ വ്യവസ്ഥകളെ പൂർണ്ണമായി തള്ളിക്കളയുന്നതായും ഹിസ്ബുല്ല മേധാവി നയീം ഖാസിം പ്രസ്താവനയിലൂടെ അറിയിച്ചു.ഈ സംഘർഷം ലെബനനിൽ വലിയ മനുഷ്യാവകാശ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഐക്യരാഷ്ട്രസഭ ലെബനനിലേക്കുള്ള സഹായ അഭ്യർത്ഥന വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്

ലെബനലിൽ ഹിസ്ബുല്ല അംഗങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിക്കൊണ്ട് 'പൈലറ്റ്' സുരക്ഷാ മേഖലകൾ സ്ഥാപിക്കുമെന്ന വ്യവസ്ഥയോടെയാണ് ഇസ്രായേലും ലെബനനും വെടിനിർത്തൽ പുതുക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം ഹിസ്ബുള്ള ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കണമെന്നും കരാർ ആവശ്യപ്പെടുന്നു. എന്നാൽ, ഔദ്യോഗിക ചർച്ചകളുടെ ഭാഗമല്ലാതിരുന്ന ഹിസ്ബുല്ല ഈ വ്യവസ്ഥകളെ കടുത്ത ഭാഷയിലാണ് നേരിട്ടത്. ഈ 'താല്ക്കാലിക വെടിനിർത്തൽ' എന്നത് ഹിസ്ബുല്ല പൂർണ്ണമായി കീഴടങ്ങുന്നതിന് തുല്യമാണെന്ന് നയീം ഖാസിം പറഞ്ഞു. ഇസ്രായേലിന്‍റെ ലക്ഷ്യങ്ങൾ നടപ്പിലാക്കിക്കൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും, തെക്കൻ ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറില്ലെന്നും നയീം ഖാസിം കൂട്ടിച്ചേർത്തു.

താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും സംസാരിച്ചുവെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നുമാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നത്. ."അവിടെ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്നാണ് ഞാൻ കരുതുന്നത്. ലെബനനിൽ ഒടുവിൽ സമാധാനം പുലരുന്നത് കാണാൻ സാധിച്ചാൽ അത് വളരെ നന്നായിരിക്കും. എത്രയോ വർഷങ്ങളായി അവർ ആക്രമണങ്ങൾ നേരിടുന്നു, എപ്പോഴും ഒരു ഇരയെപ്പോലെയാണ് അവർ കഴിഞ്ഞത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ട്."— ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനനിൽ ഇസ്രായേൽ സൈന്യം ശക്തമായ കടന്നുകയറ്റവും കരയുദ്ധവും തുടരുകയാണ്.ലബനനിലെ ലിറ്റാനി നദിവരെയുള്ള പ്രദേശങ്ങൾ നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഹിസ്ബുല്ലയുടെ അധീനതയിലുള്ള നബാത്തിയ നഗരത്തിന് സമീപവും ബെക്കാ താഴ്‌വരയിലും കനത്ത ആക്രമണങ്ങൾ നടക്കുന്നുണ്ട്
 
അതിർത്തി കടന്നുള്ള ഹിസ്ബുല്ലയുടെ കനത്ത റോക്കറ്റ് ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇസ്രായേൽ സേന കൂടുതൽ ശക്തിയോടെ ലബനനിലേക്ക് പ്രവേശിച്ചതും ആക്രമണം ശക്തമാക്കിയതും.   അമേരിക്കയുടെ നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും, ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിൽ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

വടക്കൻ ഇസ്രയേലിനു നേരെ ഹിസ്ബുല്ല മിസൈൽ ആക്രമണം നടത്തിയപ്പോൾ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ രണ്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു.

ഇനി ഹമാസിനേക്കാള്‍ പേടിക്കേണ്ടത് ഹിസ്ബുള്ളയെയാണെന്ന് ഇസ്രയേലിന് നന്നായി അറിയാം. അതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയല്ലാതെ ലെബനനുനേര്‍ക്കുള്ള സൈനിക നടപടി റദ്ദാക്കാന്‍ ഇസ്രയേലിന് ആവില്ല. പക്ഷേ അതോടെ ലബനനെ മറ്റൊരു ഗാസയാക്കാനാണ്, നെതന്യാഹു ശ്രമിക്കുന്നതെന്ന് പറഞ്ഞുള്ള കൂട്ട 'നിലവിളികളും' സോഷ്യല്‍ മീഡിയില്‍നിന്ന് ഉയരുന്നുണ്ട്. പക്ഷേ ഇസ്രയേലിന് അവരുടെ സുരക്ഷതന്നെയാണ് പ്രധാനം. മറ്റൊരു ഗാസയാക്കാനല്ല, തീവ്രവാദികളെ തുടച്ചുനീക്കാനാണ് ഇസ്രയേല്‍ ലബനനെ ആക്രമിക്കുന്നത്

ഈ സാഹചര്യത്തിൽ അമേരിക്ക വലിയ സമ്മർദ്ദത്തിലാണ്. പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ വ്യാപിക്കാതിരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇസ്രായേലും ലെബനനും തമ്മിലുള്ള ചർച്ചകൾക്ക് അമേരിക്ക മധ്യസ്ഥത വഹിച്ചെങ്കിലും ഹിസ്ബുള്ളയുടെ എതിർപ്പ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്

 ലെബനനിലേക്കുള്ള ഇസ്രായേൽ ആക്രമണത്തെ നിശിതമായ ഭാഷയിൽ ട്രംപ് വിമർശിച്ചരിക്കയാണ് . ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തിവരുന്നതിനിടെ ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ക്ഷുഭിതനായി സംസാരിച്ചിരുന്നു. ലെബനനിലെ ആക്രമണത്തെ തുടർന്ന് യുഎസുമായുള്ള ചർച്ചകളിൽനിന്ന് ഇറാൻ പിൻമാറുകയാണെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ്  വെടിനിർത്തൽ കരാർ ഉണ്ടായത്.

  ''നിങ്ങള്‍ക്ക് ഭ്രാന്താണ്. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെ. നിങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം ലോകം മുഴുവന്‍ ഇപ്പോള്‍ ഇസ്രയേലിനെ വെറുക്കുകയാണ്''- കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ശാസിച്ചത് ഇങ്ങനെയാണ്. ഇതിന്കാരണമാക്കിയത് ആവട്ടെ, ഇസ്രയേലിന്റെ ലബനന്‍ ആക്രമണമാണ്. അമേരിക്കപോലും എതിര്‍ത്തിട്ടും ലെബനനിലുള്ള സൈനിക നടപടിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇസ്രയേല്‍ കൂട്ടാക്കുന്നില്ല.

ഇസ്രയേല്‍ സൈന്യം നിലവില്‍ തെക്കന്‍ ലബനനിലെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിശക്തമായ കരയുദ്ധവും അധിനിവേശവും നടത്തുന്നത്. അതിര്‍ത്തി കടന്നുള്ള സൈനിക മുന്നേറ്റത്തിലൂടെ ലബനന്റെ ആകെ ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തോളം, ഇസ്രയേല്‍ സൈന്യം തങ്ങളുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്

തെക്കന്‍ ലബനനിലെ ഏറ്റവും തന്ത്രപ്രധാനമായ, 900 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ബ്യൂഫോര്‍ട്ട് കോട്ടയും അത് സ്ഥിതി ചെയ്യുന്ന കുന്നുകളും ഇസ്രയേല്‍ സൈന്യം പിടിച്ചെടുക്കുകയും അവിടെ ഇസ്രയേല്‍ പതാക നാട്ടുകയും ചെയ്തു. കാല്‍നൂറ്റാണ്ടിനിടയില്‍ ലബനന്റെ ഇത്രയും ഉള്ളിലേക്ക് ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ അധിനിവേശമാണിത്. ഹിസ്ബുള്ളയുടെ ഏറ്റവും ശക്തമായ താവളങ്ങളിലൊന്നായ നബാത്തിയ നഗരത്തിന്റെ അതിര്‍ത്തികളിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ കടന്നുകയറി നിലയുറപ്പിച്ചിരിക്കുകയാണ്. മുമ്പ് ലിറ്റാനി നദിക്ക് തെക്കുള്ള പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ആക്രമണം, ഇപ്പോള്‍ അതിനും അപ്പുറം സഹറാനി നദി വരെയുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അവിടങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷെബ ഹെയ്റ്റ്‌സ്, വാദി അല്‍-സലൂഖി അതിര്‍ത്തി മലനിരകളിലൂടെയാണ് ഇസ്രയേലിന്റെ പ്രധാന കരസേനാ ഡിവിഷനുകള്‍ ലബനന്‍ മണ്ണിലേക്ക് മുന്നേറിയത്.

നേരത്തെ ഇസ്രയേല്‍ വ്യോമാക്രമണവും ശക്തമാക്കിയിരുന്നു. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദാഹിയയിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തി. തെക്കന്‍ തീരദേശ നഗരമായ ടയറിലും പരിസരപ്രദേശങ്ങളിലും ഇസ്രയേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും നിരന്തരമായി ബോംബാക്രമണം നടത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ആശുപത്രികള്‍ക്ക് സമീപവും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കിഴക്കന്‍ ലബനനിലെ ബെക്കാ വാലിയിലെ ഹിസ്ബുള്ളയുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ശക്തമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും, ഹിസ്ബുള്ളയെ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ ടാങ്കുകളും കമാന്‍ഡോകളും തെക്കന്‍ ലബനന്റെ ഹൃദയഭാഗങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ആക്രമണം തുടരുകയാണ്.

 ഇറാനെ പിന്തുണച്ച് ഇസ്രയേലിനെതിരേ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ കഴിഞ്ഞ മാർച്ചിൽ ലെബനനിനെതിരേ തിരിഞ്ഞത്. പിന്നീട് ഇരുപക്ഷവും തമ്മിൽ സംഘർഷം രൂക്ഷമാകുകയായിരുന്നു. തുടർന്ന്, ലെബനനിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കിയില്ലെങ്കിൽ അമേരിക്കയും ഇസ്രയേലും ഉൾപ്പെടുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ഒരു കരാറിനേയും തങ്ങൾ പിന്തുണക്കില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു.

 ഇതോടെ ഒരു പ്രധാന ചോദ്യം ഉയരുകയാണ്. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?
ഒന്നാമത്തെ സാധ്യത, അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് പുതിയ ചർച്ചകൾ നടക്കുകയും ഇരുപക്ഷവും ഒരു പുതിയ വെടിനിർത്തൽ കരാറിലേക്ക് എത്തുകയും ചെയ്യാം.

രണ്ടാമത്തെ സാധ്യത, ഇപ്പോഴുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമാകുകയും ലെബനൻ–ഇസ്രായേൽ അതിർത്തിയിൽ വലിയ യുദ്ധത്തിന് വഴിയൊരുങ്ങുകയും ചെയ്യാം.
മൂന്നാമത്തേതും ഏറ്റവും ആശങ്കാജനകവുമായ സാധ്യത, ഇറാൻ നേരിട്ട് കൂടുതൽ ഇടപെടുകയും സംഘർഷം പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നതാണ്. ഇതിനുള്ള മുന്നറിയിപ്പുകൾ ഇതിനകം തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

യുദ്ധത്തിന്റെ മാനുഷിക പ്രത്യാഘാതവും അതീവ ഗുരുതരമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലായിരിക്കുകയാണ്. സഹായധനം ഇരട്ടിയാക്കേണ്ട സാഹചര്യം പോലും രൂപപ്പെട്ടിട്ടുണ്ട്.

ലബനനും ഇസ്രായേലും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ട്. ഈ മേഖലയിലെ പ്രധാന യുദ്ധങ്ങളും സൈനിക നീക്കങ്ങളും ഇവയാണ് :

1948-ലെ അറബ്-ഇസ്രായേൽ യുദ്ധം: ഇസ്രായേൽ രാജ്യം രൂപീകൃതമായതിനെ തുടർന്ന് നടന്ന യുദ്ധത്തിൽ ലബനൻ പങ്കെടുത്തു. യുദ്ധത്തിനുശേഷം ആയിരക്കണക്കിന് ഫലസ്തീൻ അഭയാർത്ഥികൾ ലബനനിൽ അഭയം പ്രാപിച്ചു.

1978-ലെ ഓപ്പറേഷൻ ലിറ്റാനി: ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) ലബനൻ അതിർത്തിയിൽ നിന്ന് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഇസ്രായേൽ തെക്കൻ ലബനൻ കൈയേറി. പിന്നീട് യുഎൻ ഇടപെട്ട് ഇസ്രായേൽ പിൻവാങ്ങുകയും യുഎൻ സമാധാനസേനയെ (UNIFIL) അവിടെ വിന്യസിക്കുകയും ചെയ്തു.

1982-ലെ ലബനൻ യുദ്ധം: PLO-യെ പൂർണ്ണമായി തുടച്ചുനീക്കാൻ ഇസ്രായേൽ ലബനനിലേക്ക് വൻതോതിൽ അധിനിവേശം നടത്തി ബെയ്റൂട്ട് വരെ എത്തി. ഈ യുദ്ധത്തിന്റെയും ഇസ്രായേൽ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് ഷിയാ മുസ്ലിം സായുധ ഗ്രൂപ്പായ ഹിസ്ബുല്ല രൂപീകൃതമാകുന്നത്.

1985–2000 സുരക്ഷാ മേഖല: 1985-ൽ ഇസ്രായേൽ ഭാഗികമായി പിൻവാങ്ങിയെങ്കിലും തെക്കൻ ലബനനിൽ ഒരു 'സുരക്ഷാ മേഖല' (Security Zone) നിലനിർത്തി. ഹിസ്ബുല്ലയുടെ ശക്തമായ ഗറില്ലാ ആക്രമണങ്ങളെ തുടർന്ന് 2000 മേയിൽ ഇസ്രായേൽ സൈന്യം ഇവിടെ നിന്നും പൂർണ്ണമായി പിൻവാങ്ങി. തുടർന്ന് ഐക്യരാഷ്ട്രസഭ ഇരുരാജ്യങ്ങൾക്കുമിടയിൽ 'ബ്ലൂ ലൈൻ' (Blue Line) അതിർത്തി നിശ്ചയിച്ചു.

2006-ലെ രണ്ടാം ലബനൻ യുദ്ധം: രണ്ട് ഇസ്രായേൽ സൈനികരെ ഹിസ്ബുല്ല തടവിലാക്കിയതിനെ തുടർന്ന് 34 ദിവസം നീണ്ടുനിന്ന ശക്തമായ യുദ്ധമുണ്ടായി. യുഎൻ സുരക്ഷാ കൗൺസിലിന്റെ 1701-ാം പ്രമേയപ്രകാരമാണ് ഈ യുദ്ധം അവസാനിച്ചത്. ലിറ്റാനി നദിക്ക് തെക്കോട്ട് ഹിസ്ബുല്ല സൈന്യത്തെ വിന്യസിക്കരുത് എന്നതായിരുന്നു പ്രധാന വ്യവസ്ഥ.

2023–തുടരുന്ന സംഘർഷം: ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുല്ല ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഇതിന് മറുപടിയായാണ് ഇസ്രായേൽ ഇപ്പോൾ ലബനനിൽ വീണ്ടും നേരിട്ടുള്ള കരയുദ്ധം ആരംഭിച്ചിരിക്കുന്നത്.

ജൂൺ ആദ്യവാരം അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ വെച്ച് ഇസ്രായേലും ലബനൻ ഗവൺമെന്റും ഒരു ഭാഗിക വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ഇരുപക്ഷത്തുനിന്നും കനത്ത ആക്രമണങ്ങൾ ഉണ്ടാകുകയും കരാർ ലംഘിക്കപ്പെടുകയും ചെയ്തു.  2026 മാർച്ചിൽ സംഘർഷം വീണ്ടും കടുത്തതിന് ശേഷം ലബനനിൽ ഇതുവരെ 3,500-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. ഇസ്രായേൽ ഭാഗത്ത് മുപ്പതോളം സൈനികർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.

ഈ വെടിനിർത്തൽ ചർച്ചകളിൽ തങ്ങൾ ഭാഗമല്ലെന്ന് വ്യക്തമാക്കിയ ഹിസ്ബുല്ല തലവൻ നയീം ഖാസിം (Naim Qassem) ഇസ്രായേലിന്റെ വ്യവസ്ഥകൾ തള്ളിക്കളഞ്ഞു. ഇസ്രായേൽ സൈന്യം ലബനനിൽ നിന്ന് പൂർണ്ണമായി പിന്മാറാതെയും സമഗ്രമായ വെടിനിർത്തൽ ഇല്ലാതെയും ആക്രമണം നിർത്തില്ലെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു.ഇസ്രായേലിന്റെ മുന്നറിയിപ്പ്: തങ്ങളുടെ പൗരന്മാർക്ക് നേരെ ഹിസ്ബുല്ല ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, ലിറ്റാനി നദിക്ക് വടക്കുള്ള മൂന്ന് ഗ്രാമങ്ങളിൽ നിന്ന് അടിയന്തിരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ലബനൻ ജനതയ്ക്ക് പുതിയ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനാൽ, ഹിസ്ബുള്ളയുടെ പുതിയ തീരുമാനം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത ദിവസങ്ങളിൽ ഇസ്രായേൽ എന്ത് തീരുമാനമെടുക്കും? അമേരിക്കയുടെ മധ്യസ്ഥ ശ്രമങ്ങൾ വിജയിക്കുമോ? ഹിസ്ബുള്ള നിലപാട് മാറ്റുമോ?   ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് പശ്ചിമേഷ്യയുടെ ഭാവി നിർണയിക്കുക




 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്ത്... ചത്ത്….ധവളപത്രം ചത്ത്…! റിയാസിനെയും ജനീഷിനെയും കൊന്ന് കൊലവിളിച്ച് രാഹുൽ.. റിയാസിന് മുടിഞ്ഞ ടെൻഷൻ  (41 minutes ago)

സംസ്ഥാനത്ത് നാളെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

ലബനനില്‍ ഹിസ്ബുള്ളയുടെ നെഞ്ചില്‍ കൊടി നാട്ടി ജൂതപ്പട ! ഭീകരര്‍ ചിതറിയോടുന്നു... ഇനി ഹിസ്ബുള്ള- ഇസ്രായേൽ യുദ്ധം  (1 hour ago)

പുതിയ നിയമം കുടുക്കി മണിക്കൂറിൽ 153 KM വേഗം പ്രവാസി ഡ്രൈവറെ നാടുകടത്തും ഇപ്പോഴത്തെ നിയമം ഇങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്  (1 hour ago)

മാസപ്പടി കേസില്‍ വീണ വിജയന്‍ ഇടനിലക്കാരി മാത്രമാണെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

എന്റെ അച്ഛാ....പൊട്ടിക്കരഞ്ഞ് ആ 4 മക്കൾ.. സുരേഷിന്റെ മൃതദ്ദേഹം എത്തിച്ചു.. എല്ലാത്തിനും പിന്നിൽ ഹസീന ? ആ രാത്രയിൽ  (1 hour ago)

MP സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു.!കാരണം ഇങ്ങനെ കത്തിച്ച് കേന്ദ്ര മന്ത്രി...!  (1 hour ago)

റെഡ് അലർട്ട്..! പ്രളയ സാധ്യത..! പ്രചനങ്ങൾ പാളി, ജില്ലകൾക്ക് മുന്നറിയിപ്പ് ...!അടുത്ത മണിക്കൂറിൽ കൊടും മഴ..!24*7 കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയില്‍  (3 hours ago)

രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി  (3 hours ago)

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലന്‍  (3 hours ago)

ദൈവം സത്യം, ധർമജൻ കഴിച്ചിട്ടില്ല; ക്രൂരമായ സൈബർ ആക്രമണങ്ങൾക്കെതിരെ ബിബിൻ ജോർജ്...  (3 hours ago)

കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ കാമുകന്മാര്‍ കാണിച്ച സാഹസം :ഒടുവില്‍ പൊലീസ് പിടിയില്‍  (3 hours ago)

പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പര പൂരകങ്ങളായി മുന്നേറണമെന്ന് പരിസ്ഥിതി ദിനാചരണത്തില്‍ ടൂറിസം മന്ത്രി: വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പ  (4 hours ago)

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...  (4 hours ago)

Malayali Vartha Recommends