Widgets Magazine
05
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!


പിണറായിയുടെ മകൾക്ക് ഇനി രക്ഷയില്ല, അടുത്ത 48 മണിക്കൂറിനുള്ളിൽ EDയുടെ കനത്ത പ്രഹരം...


ഞാൻ ഇനി തിരിച്ചു വരില്ല..!" ഭാര്യയെ കൊന്ന് ട്രെയിൻ കയറും മുൻപ് മകൾക്ക് വന്ന ആ നിഗൂഢ ഫോൺ കോൾ; എസി മെക്കാനിക് സുരേഷിന്റെ ആ തീരുമാനത്തിന് പിന്നിൽ...? ഇനി ഞങ്ങൾക്ക് ആരുണ്ട്? പൊട്ടിക്കരഞ്ഞ് മക്കൾ

MP സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു.!കാരണം ഇങ്ങനെ കത്തിച്ച് കേന്ദ്ര മന്ത്രി...!

05 JUNE 2026 07:49 PM IST
മലയാളി വാര്‍ത്ത


കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി. താന്‍ ബിജെപി നേതൃത്വത്തോട് രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി വിഷയത്ില്‍ പ്രതികരിച്ചത്. ഇത്തരം 'സിനിമാ കഥകള്‍' വിശ്വസിച്ച് ആരും സമയം കളയരുതെന്ന് സുരേഷ് ഗോപി അഭ്യര്‍ഥിച്ചു. സിനിമയില്‍ സജീവമാകാന്‍ രാജി വയ്ക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു എന്നായിരുന്നു പ്രചരിച്ചത്. ഇതാണ് സുരേഷ് ഗോപി തള്ളിയത്.

 

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങള്‍ അറിഞ്ഞിരുന്നോ?

ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ.....

സത്യം അറിയാന്‍ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകള്‍' വിശ്വസിച്ച് ആരും സമയം കളയരുത്.

വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവരോട്...

'ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം!

 

 

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ സഭയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ്ഗോപി രംഗത്തെത്തി എന്നായിരുന്നു നേരത്തെ പുരത്തുവന്ന വാര്‍ത്ത. പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി. തന്നെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയെയും അമിത്ഷ അടക്കമുള്ള നേതാക്കളെയും അറിയിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

2024 തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പി എംപിയാണ് അദ്ദേഹം.നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് താരം ഇത്തരം നിര്‍ദേശം മുന്നോട്ടുവെച്ചത് എന്നയിരുന്നു റിപ്പോര്‍ട്ട്. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചുവെന്നുമായിരുന്നു ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ തള്ളുകയാണ് സുരേഷ് ഗോപി.

അതിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സീറ്റ് നല്‍കിയിട്ടില്ല. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റില്‍ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. ഈ മാസം 21ന് അദ്ദേഹത്തിന്റെ കാലാവധി കഴിയും. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന വരുന്നതോടെ നീക്കിയേക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് ജനവിധി തേടിയിരുന്നു.

 

 

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയായ രവിനീത് സിങ് ബിട്ടുവിനും സീറ്റില്ല. തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരാണ് മധ്യപ്രദേശില്‍ നിന്ന് മത്സരിക്കുന്നത്. സതീഷ് പൂനിയ രാജസ്ഥാനില്‍ നിന്നും തായ് തഗക്ക് അരുണാചല്‍ പ്രദേശില്‍ നിന്നും രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത്‌വ, മന്‍സിങ് പര്‍മര്‍, ജിതേന്ദ്ര മേഘ്ജിഭായ് കന്‍സരിയ എന്നിവര്‍ ഗുജറാത്തില്‍ നിന്നും മണിപ്പൂരില്‍ നിന്ന് എ. ശാര്‍ദ ദേവിയും മത്സരിക്കും.

അതേസമയം കേന്ദ്രമന്ത്രിസഭ പുനസംഘടനയും ബി ജെ പി സംഘടനയിലെ അഴിച്ചുപണിയും ഉടനുണ്ടാകുമെന്നത് ഉറപ്പാണ്. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്നും അഞ്ച് പേര്‍ പുറത്താകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഡസന്‍ മന്ത്രിമാരുടെവരെ വകുപ്പുകള്‍ മാറുകയോ ചിലര്‍ പുറത്താവുകയോ ചെയ്യുമെന്നാണ് സൂചന. രണ്ട് കാബിനറ്റ് മന്ത്രിമാരും, മൂന്ന് സഹമന്ത്രിമാരും പുറത്താവും. പരീക്ഷ നടത്തിപ്പിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസമന്ത്രിയായി തുടരുമോയെന്ന ചര്‍ച്ചയും സജീവമാണ്.

 

 

മന്ത്രിസഭയില്‍ നിന്നും പുറത്താകുന്ന ഒരു മുതിര്‍ന്ന നേതാവിന് കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കുമെന്നും വിവരമുണ്ട്. കേരളത്തില്‍ നിന്ന് നിലവില്‍ മന്ത്രിസഭയിലുള്ള രണ്ട് കേന്ദ്രമന്ത്രിമാരില്‍ സുരേഷ്‌ഗോപി തുടര്‍ന്നേക്കും. എന്നാല്‍ രാജ്യസഭ സീറ്റ് നഷ്ടമായ സാഹചര്യത്തില്‍ ജോര്‍ജ് കുര്യന്‍ പുറത്താകാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിയുടെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് പാളിയെന്ന വിമര്‍ശനം ബി ജെ പിക്കകത്തുണ്ട്. രാജ്യസഭാംഗമായ സദാനന്ദന്‍ മാസ്റ്റര്‍ കേന്ദ്രമന്ത്രിയാകുമെന്ന സൂചന ശക്തമാണ്. സദാനന്ദന്റെ പ്രവര്‍ത്തനങ്ങളെ മോദി പലതവണ പുകഴ്ത്തിയിരുന്നു.

അനില്‍ ആന്റണിക്ക് കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നല്‍കാന്‍ നേതൃത്വം ആലോചിച്ചതാണ്. ഇത്തവണയും പരിഗണനയിലുണ്ടെന്നാണ് വിവരം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ദില്ലിയിലെത്തി നേതൃത്വവുമായി കൂടികാഴ്ചകള്‍ നടത്തിയിരുന്നു. സുരേന്ദ്രന് ദേശീയ ചുമതല നല്‍കുമെന്നാണ് വിവരം. ബി ജെ പിക്ക് ഏറെ നിര്‍ണായകമായ യു പി, ഗുജറാത്ത്, മണിപ്പൂര്‍, ഗോവ അടക്കമുള്ള 7 സംസ്ഥാനങ്ങളിലാണ് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ സാമൂഹ്യ സമവാക്യങ്ങളും കൂടി പരിഗണിച്ചാവും മന്ത്രിസഭയിലെ അഴിച്ചു പണി ആലോചിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്ത്... ചത്ത്….ധവളപത്രം ചത്ത്…! റിയാസിനെയും ജനീഷിനെയും കൊന്ന് കൊലവിളിച്ച് രാഹുൽ.. റിയാസിന് മുടിഞ്ഞ ടെൻഷൻ  (20 minutes ago)

സംസ്ഥാനത്ത് നാളെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (39 minutes ago)

ലബനനില്‍ ഹിസ്ബുള്ളയുടെ നെഞ്ചില്‍ കൊടി നാട്ടി ജൂതപ്പട ! ഭീകരര്‍ ചിതറിയോടുന്നു... ഇനി ഹിസ്ബുള്ള- ഇസ്രായേൽ യുദ്ധം  (47 minutes ago)

പുതിയ നിയമം കുടുക്കി മണിക്കൂറിൽ 153 KM വേഗം പ്രവാസി ഡ്രൈവറെ നാടുകടത്തും ഇപ്പോഴത്തെ നിയമം ഇങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്  (51 minutes ago)

മാസപ്പടി കേസില്‍ വീണ വിജയന്‍ ഇടനിലക്കാരി മാത്രമാണെന്ന് ഷോണ്‍ ജോര്‍ജ്  (53 minutes ago)

എന്റെ അച്ഛാ....പൊട്ടിക്കരഞ്ഞ് ആ 4 മക്കൾ.. സുരേഷിന്റെ മൃതദ്ദേഹം എത്തിച്ചു.. എല്ലാത്തിനും പിന്നിൽ ഹസീന ? ആ രാത്രയിൽ  (1 hour ago)

MP സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു.!കാരണം ഇങ്ങനെ കത്തിച്ച് കേന്ദ്ര മന്ത്രി...!  (1 hour ago)

റെഡ് അലർട്ട്..! പ്രളയ സാധ്യത..! പ്രചനങ്ങൾ പാളി, ജില്ലകൾക്ക് മുന്നറിയിപ്പ് ...!അടുത്ത മണിക്കൂറിൽ കൊടും മഴ..!24*7 കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയില്‍  (2 hours ago)

രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി  (3 hours ago)

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലന്‍  (3 hours ago)

ദൈവം സത്യം, ധർമജൻ കഴിച്ചിട്ടില്ല; ക്രൂരമായ സൈബർ ആക്രമണങ്ങൾക്കെതിരെ ബിബിൻ ജോർജ്...  (3 hours ago)

കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ കാമുകന്മാര്‍ കാണിച്ച സാഹസം :ഒടുവില്‍ പൊലീസ് പിടിയില്‍  (3 hours ago)

പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പര പൂരകങ്ങളായി മുന്നേറണമെന്ന് പരിസ്ഥിതി ദിനാചരണത്തില്‍ ടൂറിസം മന്ത്രി: വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പ  (3 hours ago)

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...  (3 hours ago)

Malayali Vartha Recommends